കനത്ത മഴ; മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം,ജാ​ഗ്രത വേണമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലെടുക്കാൻ സർക്കാർ നിർദേശം. എല്ലാ ജില്ലകളിലും മുൻകരുതലെടുക്കണമെന്ന നിർദ്ദേശം നൽകി മന്ത്രി കെ രാജൻ. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയേക്കും.ഇക്കാര്യം കളക്ടർമാർ ആയിരിക്കും തീരുമാനിക്കുക. അപകട സാധ്യതാ സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.എല്ലാ ജില്ലാ ഭരണകൂടത്തോടും സജ്ജമാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മഴക്കെടുതിയെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി രാജൻ വ്യക്തമാക്കി.