കാലവര്‍ഷം മടങ്ങാന്‍ വൈകുന്നു… തുലാവര്‍ഷം പതിനഞ്ചോടെ

കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കാലവര്‍ഷം പിന്‍വാങ്ങാന്‍ വൈകുന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍പ് 2018 ല്‍ സെപ്റ്റംബര്‍ 29 നും 2017 ല്‍ സെപ്റ്റംബര്‍ 27 നുമാണ് കാലവര്‍ഷം പിന്‍വാങ്ങാന്‍ ആരംഭിച്ചത്.

ഇക്കുറി വടക്ക് പടിഞ്ഞാന്‍ ഇന്ത്യയില്‍ നിന്നും കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വടക്ക് പടിഞ്ഞാറ് ഇന്ത്യയുടെ ബാക്കി പ്രദേശങ്ങളില്‍ നിന്നും മധ്യ ഇന്ത്യയില്‍ നിന്നും മഴ പിന്‍വാങ്ങാന്‍ സാധ്യതയുണ്ട്.

Loading...

എന്നാല്‍, ദക്ഷിണേന്ത്യയില്‍ ഇടിയോടു കൂടിയ മഴ രണ്ടു ദിവസം കൂടി തുടരാന്‍ സാധ്യതയുണ്ട്.

കാലവര്‍ഷം പൂര്‍ണ്ണമായും പിന്‍വാങ്ങാന്‍ ഒരരു മാസത്തോളം എടുക്കാറുണ്ട്. സാധാരണ സെപ്റ്റംബര്‍ 15 ന് പിന്‍വാങ്ങല്‍ ആരംഭിച്ച് ഒക്‌ടോബര്‍ പകുതിയോടെ പൂര്‍ത്തിയാകും.