48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത, സംസ്ഥാനത്ത് മഴ കനക്കും

തമിഴ്നാടിന്റെ തെക്കന്‍ തീരത്തിനടുത്ത് 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനിടയുണ്ടെന്നും,​ അതിനാല്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് pസാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ തുടരുകയാണ്.

കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗതയുണ്ടാകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതോടൊപ്പം തന്നെ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പൊതുജനത്തിന് നിര്‍ദേശം നല്‍കി.
ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കാം(ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്)

Loading...

കുട്ടികള്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ 10മണിവരെ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുക

മഴക്കാര്‍ കാണുമ്ബോള്‍ അലക്കിയിട്ട തുണി എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ പോകുന്നത് ഒഴിവാക്കുക

ഇടിമിന്നലിന്റെ സമയത്തുള്ള കുളി ഒഴിവാക്കുക.

ഇടിമിന്നലിന്റെ സമയത്ത് ഫോണ്‍ ഉപയോഗം ഒഴിവാക്കുക.

ഗൃഹോപകരണങ്ങളുടെ വൈദ്യതി ബന്ധം വിച്ഛേദിക്കുക.

ഇടിമിന്നലിന്റെ സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്‌.

ഇടിമിന്നലേറ്റ വ്യക്തിയുടെ ശരീരത്തില്‍ വൈദ്യത പ്രവാഹമില്ല,​ അതിനാല്‍ത്തന്നെ പ്രഥമ ശശ്രൂഷ നല്‍കാന്‍ മടിച്ച്‌ നില്‍ക്കരുത്.

വളര്‍ത്തുമൃഗങ്ങളെ ഇടിമിന്നലിന്റെ സമയത്ത് തുറസായ സ്ഥലങ്ങളില്‍ കെട്ടരുത്. ഇനി അഥവാ കെട്ടിയിട്ടുണ്ടെങ്കില്‍ അവയെ അഴിച്ച്‌ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി കെട്ടാന്‍ പോകരുത്.അത് നിങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കും.