സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ നാളെ മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മഴ കനക്കും. ഒമ്പത്ത് ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാക‍ു‍‍ളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നിലവിൽ മഴ മുന്നറിയിപ്പുള്ളത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം മലയോര മേഖലകളിൽ മഴ ശക്തമാകാനാണ് സാധ്യത.

ഇരട്ട ന്യൂനമർദം നിലവിലുണ്ടെങ്കിലും കേരളത്തിൽ വലിയ സ്വാധീനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതേസമയം തുലാവർഷത്തിന്റെ ഭാഗമായി മഴയുണ്ടാകുന്നതിനാലാണ് യെല്ലോ അലേർട്ട്. അറബിക്കടലിലെ ന്യൂനമർദം വടക്ക് പടിഞ്ഞാറൻ ദിശയിൽ അകന്ന് പോവുകയാണ്. ഇതിന്റെ സ്വാധീനഫലമായി വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും.

Loading...