അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന അഞ്ചുദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത.

അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദവും പിന്നീടുള്ള 24 മണിക്കൂറില്‍ ചുഴലിക്കാറ്റുമാകുമെന്ന് പ്രതീക്ഷിക്കുന്ന സിസ്റ്റം വടക്ക് ദിശയില്‍ മഹാരാഷ്ട്ര-ഗുജറാത്ത് തീരങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.

Loading...

ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ ശക്തമായ കാറ്റിനും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നില്‍കണ്ട് മുന്നൊരുക്കങ്ങള്‍ നടത്താനും നിര്‍ദ്ദേശമുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരളത്തീരത്തുനിന്ന് കടലില്‍ പോകുന്നതും നിരോധിച്ചു.