സംസ്ഥാനത്ത് ഇന്ന് മുഴുവൻ ജില്ലകളിലും മഴയ്ക്ക് സാധ്യത; തെക്കൻ കേരളത്തിൽ ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുഴുവൻ ജില്ലകളിലു മഴയ്ക്ക് സാധ്യത. ഏറ്റവും കൂൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ് . കഴിഞ്ഞദിവസങ്ങളെ പോലെ തന്നെ ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം വടക്കൻ കേരളത്തിൽ കാര്യമായ മഴ സാധ്യതയില്ല.

ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം ഏറിയ കാറ്റ് അനുകൂലമായതാണ് പെട്ടെന്നുള്ള മഴയ്ക്ക് കാരണം. ആന്തമാൻ കടലിൽ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടുകയും ചെയ്യും. ന്യൂനമർദത്തിന്റെ സ്വാധീനഫലമായി തെക്കൻ ബംഗാൾ ഉൾക്കടലിൽ 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും.

Loading...