സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; കൺട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. അഞ്ച് ദിവസം തുടർച്ചയായി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മഴ ശക്തമായ സാഹചര്യത്തിൽ 13 ജില്ലകളിലും കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലും കണ്ണൂരിലുമാണ് ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അല‍ർട്ടാണ്. കാസ‍കോട് മഴ മുന്നറിയിപ്പില്ല.

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. നാളെയും മറ്റന്നാളും മഴ കൂടുതൽ ശക്തമാകും. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തിൽ മഴ കനക്കുന്നതിന് കാരണം. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തി. മഴ കനത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവ‍ർത്തിക്കുന്ന കൺട്രോൾ റൂ തുറന്നു. ടോൾ ഫ്രീ നമ്പറായ 1077 ൽ ജനങ്ങൾക്ക് 24 മണിക്കൂറും സഹായത്തിനായി ബന്ധപ്പെടാം.

Loading...