സംസ്ഥാനത്ത് വീണ്ടും മഴ; കൊച്ചിയിൽ വെള്ളക്കെട്ട്,ജാ​ഗ്രതാ മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മഴ കനക്കുന്നത്. കൊച്ചിയിൽ രാത്രി മുതൽ മഴ തുടർന്നതിനാൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. നിലവിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കെഎസ്ആർടിസി ബസ് സ്റ്റാന്റിന് മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. ഡ്രെയിനേജ് പ്രശ്നം പരിഹരിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലും, ആലുവയിലും കൊച്ചി നഗരത്തിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ താഴ്ന്ന പ്രദേശങ്ങളിലും, കലൂർ സ്റ്റേഡിയത്തിന് സമീപമുള്ള നൂറോളം വീടുകളിലും അന്ന് വെള്ളം കയറി. കളമശ്ശേരിയിലെ എംആർ തങ്കപ്പൻ റോഡിലെ വീടുകളിൽ നിന്ന് എട്ട് കുടുംബങ്ങളെ മാറ്റി മാർപ്പിച്ചു. നാട്ടുകാർ പ്രതിഷേധവുമായി എത്തിയപ്പോൾ പരിഹാരമുണ്ടാക്കാമെന്ന് അധികൃതർ വാഗ്‍ദാനം നൽകിയിരുന്നുവെങ്കിലും അടുത്ത മഴയ്ക്ക് തന്നെ വീണ്ടും വെള്ളം കയറിയിരിക്കുകയാണ്.

Loading...