കാലാവസ്ഥാ മാറ്റം: സൗദിയിൽ മഴയും ശക്തമായ കൊടുങ്കാറ്റും

റിയാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വി​വി​ധ പ്രദേശങ്ങളിൽ ശ​ക്ത​മാ​യ മ​ഴ​യും പൊ​ടി​ക്കാ​റ്റും. ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്തെ മ​ധ്യ കി​ഴ​ക്ക​ൻ പ്രദേശങ്ങളിലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ഉണ്ടായത്. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​ൽ ജ​ന​ജീ​വി​തം സ്തംഭിച്ചു.

കാലാവസ്ഥാ മാറ്റം ഉണ്ടാകുന്നതിന് മുൻപായാണ് മ​ഴ​യും പൊ​ടി​ക്കാ​റ്റു​മു​ണ്ടാ‍​യ​ത്. റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ, അ​ൽ ഖ​സീം എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥ മാ​റ്റം ഉ​ണ്ടാ​കു​മെ​ന്നു സൗദി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗം നേ​ര​ത്തെ തന്നെ അ​റി​യി​ച്ചി​രു​ന്നു.

Loading...

ജു​ബൈ​ൽ, ദ​മ്മാം, അ​ൽ ഖോ​ബാ​ർ തു​ട​ങ്ങി​യ പ്ര​വി​ശ്യ​യി​ലെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ശ്കതമായ പൊ​ടി​ക്കാ​റ്റ് ഉണ്ടായി.