പെരിയാര്‍ തീരത്തെ ആശങ്കഴിലാഴ്ത്തി ഭൂതത്താന്‍കെട്ട് അണക്കെട്ട്… ഷട്ടറുകള്‍ എപ്പോള്‍ വേണമെങ്കിലും തുറന്നേക്കാം ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കാലവര്‍ഷമെത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ പെരിയാര്‍ തീരത്തെ ആശങ്കയിലാഴ്ത്തി ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഏത് നിമിഷവും തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മഴ ഉടന്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

Loading...

കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍കെട്ട് ജലസംഭരണിയുടെ ഷട്ടറുകള്‍ ഏതവസരത്തിലും തുറക്കുമെന്ന് പിവിഐപി സബ് ഡിവിഷന്‍ 1 അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സധ്യതയുള്ളതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.