Kerala Top Stories

രണ്ട് ദിവസം കൂടി ശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: രണ്ട് ദിവസം കൂടി ശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ തുടര്‍ന്നാല്‍ സ്ഥിതി സങ്കീര്‍ണമാകുമെന്നാണ് റവന്യു വകുപ്പിന്റെ വിലയിരുത്തല്‍.

മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയില്‍ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് മരണം 27 ആയി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെളളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മഴയ്‌ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മഴ ദുരിതം വിതച്ച കേരളത്തിനായി അഞ്ചു കോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. കേരളം ആവശ്യപ്പെടുന്ന മുറയ്ക്കു കൂടുതല്‍ സഹായം നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘത്തെ ഹെലികോപ്റ്റര്‍ മുഖേന വയനാട്ടില്‍ എത്തിച്ചു. 15 അംഗങ്ങളാണ് സംഘത്തില്‍ ഉള്ളത്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ വയനാട്ടിലെത്തി. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും പ്രവര്‍ത്തനം ആരംഭിച്ചു. 48 പേരടങ്ങുന്ന ഒരു സംഘം നിലവില്‍ കോഴിക്കോട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. രാത്രിയോടെ ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങള്‍ പാലക്കാട് എത്തി. ഇവരില്‍ 28 പേരടങ്ങുന്ന ഒരു സംഘം പാലക്കാടും 48 പേരടങ്ങുന്ന മറ്റൊരു സംഘം ഇടുക്കിയിലേക്കും പോയി

Related posts

ചൈനയിൽ നിന്നും വന്ന കാർഗോ വിമാനത്തിന്റെ അറതുറന്നപ്പോൾ കുട്ടി, നല്ല ഭക്ഷണം കിട്ടുമെന്നതിനാൽ ദുബൈ ജയിലിൽ കിടക്കാനും സന്തോഷമെന്ന് ബാലൻ

subeditor

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ബാരലിന്‌ 46ഡോളർ.

subeditor

ഇന്ത്യന്‍ ചുണക്കുട്ടികള്‍ ചുട്ട് ചാമ്പലാക്കിയത് രാജ്യത്തെ പലഭാഗങ്ങളില്‍ അക്രമണത്തിന് പദ്ധതിയിട്ടിരുന്ന പരിശീലനം ലഭിച്ച കൊടും ഭീകരരെ

subeditor10

പ്രേമം ചോർത്തിയവരെ പിടികൂടി. സെൻസർ ബോഡുകാർ. 3പേർ അറസ്റ്റിൽ.

subeditor

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല; ശസ്ത്രക്രിയ ചെയ്യുന്നത് കാര്‍ പാര്‍ട്‌സുകള്‍ ഉപയോഗിച്ച്; സൂചിക്ക് പകരം ചൂണ്ട; ഈ ആസുപത്രിയിലെ ഡോക്ടറുടെ വാക്കുകള്‍ അത്ഭുതപ്പെടുത്തും

subeditor10

ചോരകുഞ്ഞിനെ ഉപേക്ഷിച്ചത് ജനിച്ച് 24 മണിക്കൂർപോലും തികയും മുൻപേ; സിപിഎം പാർട്ടി ഓഫീസിൽ പീഡനത്തിനിരയായ പെൺകുട്ടിക്കെതിരെയും കേസ്

main desk

തെരുവ് നായ്ക്കളെ കൊല്ലുമെന്നാവര്‍ത്തിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി

subeditor

കതിരൂർ മനോജ് വധക്കേസിൽ പി.ജയരാജന് ജാമ്യം; അപ്പീൽ നൽകുമെന്ന് സിബിഐ

subeditor

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഇപ്പോള്‍ ആര്‍ക്കും കിട്ടും; വെറും 500 രൂപമതി, പിന്നില്‍ പാകിസ്ഥാന്‍

യോഗ ഘര്‍വാപസി കേന്ദ്രത്തിലെ പീഡനം; അന്വേഷണം അട്ടിമറിയിലേയ്ക്ക്

മേലനങ്ങാതെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ കാഞ്ഞ ബുദ്ധി ഇനി നടക്കില്ല

പിണറായി ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ റോളില്‍, മുഖ്യമന്ത്രി ആയിട്ടില്ലെന്ന് ജോയ് മാത്യു

ബിഷപ്പിനെതിരായ കേസില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യന്‍ മുസ്ലിംങ്ങള്‍ രാമന്റെ പിന്തുടര്‍ച്ചക്കാര്‍; ക്ഷേത്ര നിര്‍മാണത്തിന് സഹായിക്കണമെന്ന് കേന്ദ്രമന്ത്രി

ഗജേന്ദ്ര ചൗഹാന്റെ നിയമനം ആര്‍.എസ്.എസ് അജണ്ട, എതിര്‍ക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്നു: രാഹുല്‍

subeditor

നഴ്സിങ് റിക്രൂട്ട്മെന്റ് വീണ്ടും സ്വകാര്യ മാഫിയകളുടെ കൈയ്യിലേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

pravasishabdam news

യുവതിയെയും മൂന്നു പെണ്‍മക്കളെയും കാണാതായതിന്റെ പിന്നില്‍ കളിച്ചത് സിദ്ധന്‍

ഇന്ന് ബാങ്കിംഗ് സമയം രാത്രി 8 മണി വരെ

subeditor