സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം 58 ആക്കുന്നു

സാമ്പത്തികപ്രതിസന്ധിക്കുപരിഹാരമായി സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടുന്നു. ഇടതുപക്ഷ സർക്കാരിന്റെ കാലാവധി അവസാനിക്കാൻ അധികം സമയം ബാക്കിയില്ലാത്ത ഈ അവസരത്തിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കഠാന്നു പോകുന്ന സർക്കാർ അതിനു പരിഹാരം കാണാനായി സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം കൂട്ടി പ്രതിസന്ധിക്കു പരിഹാരം കാണാനായി ഒരുങ്ങുന്നു,പുതുതായി ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്താൽ ഇപ്പോഴത്തെ പ്രതിസന്ധി ഒന്ന് കൂടി രൂക്ഷമായേക്കാം എന്ന സാഹചര്യത്തിൽ ആണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നത്.

സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് അതിജീവിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസ്സാക്കിയേക്കുമെന്നും സൂചന.വരുന്ന 2020 ഫെബ്രുവരി 7 നു ആണ് നിയമസഭയിൽ ബാക്ജട് അവതരണം ഉണ്ടാവുക ധനമന്ത്രി തോമസ് ഐസക്ക് ഫെബ്രുവരി ഏഴിന് അവതരിപ്പിക്കുന്ന ബജറ്റില്‍ പെൻഷൻ പ്രായം കൂട്ടുന്നതിനുള്ള നിര്‍ദേശം ഉണ്ടായേക്കുമെന്നാണ് സൂചന.

Loading...

വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 20,000 ജീവനക്കാനാണ് വിവിധ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിക്കുന്നത്. ഫുള്‍ സര്‍വീസിലുള്ള താഴ്ന്ന വിഭാഗത്തിലെ ഒരു ജീവനക്കാരണ് ഗ്രാറ്റിവിറ്റിയും പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ 20 ലക്ഷം രൂപ വേണ്ടി വരും. ഉയര്‍ന്ന തസ്തികയില്‍ വിരമിക്കുന്നവര്‍ക്ക് നല്‍കാന്‍ 50ലക്ഷം രൂപയോളം വേണ്ടി വരും. ഇത്തരമൊരു സാഹചര്യത്തിൽ അധിക ബാധ്യത വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല അതുകൊണ്ടാണ് പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. പെന്‍ഷന്‍ പ്രായം കൂട്ടിയില്ലെങ്കില്‍ ഇത്രയും തുക ജീവനക്കാർക്ക് നല്‍കേണ്ടിവരും. ഇതിന് നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന് കഴിയില്ല. ശമ്പളവും പെൻഷനും മാത്രമാണ് ട്രഷറിയിൽ നിന്ന് കഴിഞ്ഞ രണ്ട് മാസമായി മാറുന്നത്. കരാറുകാരുടെ ബില്ലുകളൊന്നും മാറുന്നില്ല. പ്രതീ

എന്നാല്‍, ഇതിനെതിരെ ഉയരാന്‍ ഇടയുള്ള കടുത്ത പ്രതിഷേധമാണ് സര്‍ക്കാരിനെ ഇപ്പോൾ വലയ്ക്കുന്നത്. ഇടതുപക്ഷ യുവജനസംഘടനകള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി സമരരംഗത്തേയ്ക്ക് എത്തും എന്നതാണ് സര്‍ക്കാരിനെ വലയ്ക്കുന്നത്. എന്നാൽ ഇതിനു ഒരു പരിധി വരെ പരിഹാരം കാണാൻ പി.എസ്.സിക്ക് അപേക്ഷിക്കേണ്ട പ്രായപരിധി ഉയര്‍താനുള്ള തീരുമാനം സർക്കാർ സ്വീകരിക്കുവന്ന് തീരുമാന.

ഇനി ഒന്നര വര്‍ഷം കൂടിയേ ഈ സര്‍ക്കാരിന് കാലാവധിയുള്ളൂ. വികസന പ്രവര്‍ത്തനങ്ങള്‍ക്കു പോലും പണമില്ലാത്ത അവസ്ഥയിലാണ് നിലവിലുള്ളത്. ശമ്പളവും പെന്‍ഷനും മാത്രമാണ് കഴിഞ്ഞ രണ്ടു മാസമായി ട്രഷറിയില്‍ നിന്നും മാറുന്നത്. കരാറുകാരുടെ ബില്ലുകളൊന്നും മാറുന്നില്ല.

ഏതാനും മാസങ്ങൾ കഴിയുമ്പോൾ നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെയും ഒന്നര വർഷം കഴിയുമ്പോൾ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയും നേരിടാൻ ഇതേയുള്ളൂ പോംവഴി എന്നാണ് സർക്കാരിന്റെ വിലയിരുത്തലത്രേ. സമരമുഖങ്ങൾക്ക് വഴി തുറക്കും പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുണ്ടാകുമെന്നതാണ് മറ്റൊരു ആശങ്ക. അവർക്ക് കിട്ടുന്ന വടിയായി ഇത് മാറും. സർക്കാരിനെതിരെയുള്ള സമരങ്ങളുടെ പെരുമഴ തന്നെയുണ്ടാകും. എന്നാലും പെൻഷൻ പ്രായം ഉയർത്തുന്നതിലൂടെ സർക്കാർ ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും പിന്തുണ സർക്കാരിന് ലഭിക്കും.