വേശ്യാവൃത്തി നിയമപരമെങ്കിൽ ക്യാമറയിൽ പകർത്തുന്നതിൽ പ്രശ്നം എന്താണ്; രാജ് കുദ്രയുടെ ട്വീറ്റ്

ന്യൂഡൽഹി: നീലച്ചിത്രത്തിന്റെ പേരിൽ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ട്വീറ്റ് വീണ്ടും വൈറലാകുന്നു. ഒമ്പത് വർഷം മുമ്പ് നീലച്ചിത്ര നിർമ്മാണത്തെ ന്യായീകരിച്ച് നടത്തിയ ട്വീറ്റാണ് ഇപ്പോൾ വൈറലാകുന്നത്.രാജ്യത്ത് വേശ്യാവൃത്തി നിയമപരമാണെങ്കിൽ , അത് കാമറയിൽ പകർത്തുന്നതിന് എന്താണ് കുഴപ്പമെന്നാണ് ബോളിവുഡ് താരം ശിൽപ്പാഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ ട്വീറ്റിലൂടെ ചോദിച്ചത്. ഇതാണ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയത്. വേശ്യാവൃത്തി നിയമപരമാണെങ്കിൽ പിന്നെ പോണോഗ്രാഫി എന്തുകൊണ്ട് ആയിക്കൂടാ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇവിടെ പോണും വേശ്യാവൃത്തിയും തമ്മിലാണ് പ്രശ്നം.

പണം നൽകിയുള്ള ലൈംഗികത ക്യാമറയ്ക്ക് മുന്നിൽ നിയമപരമാക്കിയാൽ എന്താണ് കുഴപ്പമെന്നാണ് രാജ്കുദ്ര അന്ന് ചോദിച്ചത്. 2012 ലായിരുന്നു രാജ് കുന്ദ്ര ഇക്കാര്യം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കുന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ടത്. ഈ ട്വീറ്റ് ഇപ്പോൾ കുന്ദ്രയെ കൂടുതൽ കുഴപ്പത്തിൽ ചാടിച്ചിരിക്കുകയാണ്.കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇക്കാര്യം രാജ്കുന്ദ്ര നേരത്തേ വ്യക്തമായി പറഞ്ഞതാണ് എന്നാണ് ട്വീറ്റ് പൊക്കിക്കൊണ്ടു വന്ന വിമർശകർ നടത്തിയ കമന്റ്. അശ്ളീല ദൃശ്യങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യൻ നിയമം അനുസരിച്ച് നിയമവിരുദ്ധമാണ്. കുന്ദ്ര പ്രതിയായ കേസിൽ ഇതുവരെ ഒമ്പത് പേരാണ് അറസ്റ്റിലായിരിക്കുന്നത്.

Loading...