ഇന്ത്യക്കാരനായ രാജ ചാരി നാസയുടെ ബഹിരാകാശ ദൗത്യ സംഘത്തില്‍

Raja Chari Astronaut

വാഷിംഗ്ടണ്‍: നാസയുടെ പുതിയ ഡീപ് സ്‌പെയ്‌സ് ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട 12 അംഗ ബഹിരാകാശ സഞ്ചാര സംഘത്തില്‍ ഇന്ത്യന്‍ വംശജനും.
യു.എസ് വ്യോമസേനയിലെ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന ഇന്ത്യന്‍ വംശജനായ രാജാ ചാരിക്കാണ് ഈ ഭാഗ്യം കൈവന്നിരിക്കുന്നത്. ഈ വര്‍ഷം ആഗസ്റ്റില്‍ ദൗത്യ സംഘത്തോടൊപ്പം ചേരാനാണ് നാസ ചാരിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ലോവ സ്‌റ്റേറ്റില്‍ താമസിക്കുന്ന ചാരി 1999 ലാണ് യു.എസ് എയര്‍ഫോഴ്‌സ് അക്കാഡമിയില്‍ നിന്ന് അസ്‌ട്രോനോട്ടിക്കല്‍ എന്‍ജിനിയറിംഗിലും, എന്‍ജിനിയറിംഗ് സയന്‍സിലും ബിരുദങ്ങള്‍ കരസ്ഥമാക്കിയത്. തുടര്‍ന്ന് യു.എസ് നേവല്‍ ടെസ്റ്റ് പൈലറ്റ സ്‌കൂളില്‍ നിന്ന് ബിരുദവും, മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദവും നേടി. നിലവില്‍ രാജ ചാരി 461-ാമത് ഫ്‌ളൈറ്റ് ടെസ്റ്റ് സ്‌ക്വാഡ്രണ്‍ കമാണ്ടര്‍, കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ് എയര്‍ഫോര്‍സ് ബെയ്‌സിലെ എഫ്-35 ഇന്റഗ്രേറ്റഡ് ടെസ്റ്റ് ഫോഴ്‌സിന്റെ ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിക്കുകയാണ്.
ഡീപ് സ്‌പെയ്‌സ് ദൗത്യത്തില്‍ പങ്കാളികളാകാനാഗ്രഹിച്ച് 18,000 അപേക്ഷകരാണ് നാസയെ സമീപിച്ചിരുന്നത്. നാസയുടെ ചരിത്രത്തിലാദ്യാമായാണ് ഇത്രയും അപേക്ഷകര്‍ ഒരു ബഹിരാകാശ ദൗത്യത്തില്‍ പങ്കെടുക്കുന്നതിനായി അപേക്ഷിക്കുന്നത്.
2000മാമാണ്ട് മുതല്‍ നാസ നടത്തി വരുന്ന ബഹിരാകാശ ദൗത്യങ്ങളില്‍ വെച്ച് ഏറ്റവും വലിയ സംഘത്തില്‍ ഉള്‍പ്പെടാന്‍ ഈ അപേക്ഷകരില്‍ നിന്ന് 12 പേര്‍ക്കാണ് ഒടുവില്‍ ബുധനാഴ്ച ഭാഗ്യം ലഭിച്ചത്. നാസയുടെ ഹൂസ്റ്റണിണിലുള്ള ജോണ്‍സണ്‍ സ്‌പെയ്‌സ് സെന്ററില്‍ 2017 ലെ 12 അംഗ ബഹിരാകാശ സംഘത്തെ വൈസ് പ്രസിഡന്റ് മൈക് സ്‌പെന്‍സ് പരിജയപ്പെടുത്തി
. ആറു സൈനിക ഉദ്യോഗസ്ഥരും,മൂന്നു ശാസ്ത്രജ്ഞരും, രണ്ട് മെഡിക്കല്‍ ഡോക്ടര്‍മാരും, ഒരു സ്‌പെയ്‌സ് എക്‌സ് എന്‍ജിനിയര്‍, ഒരു പൈലറ്റ് എന്നിവരാണ് പുതിയ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.