കൊച്ചി: രാജഗിരി എഞ്ചിനീയറിംഗ് കോളേജും വിമിന്‍ഗോ കണ്‍സള്‍ട്ടിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) രാജഗിരി കോളേജിലെ പ്രോ അക്കാഡമിയില്‍ സഹകരിക്കാന്‍ ധാരണയായി. ഇതിനായി ഫാ.ജോസ് അലക്സ് സിഎംഐ (ഡയറക്ടര്‍, ആര്‍എസ്ഇടി)യും മുന്നീസ് റഹ്മാനും (ഡയറക്ടര്‍, വിസിപിഎല്‍) ചേര്‍ന്ന് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, മറ്റ് അദ്ധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
രാജഗിരി പ്രോഅക്കാഡമിയിലൂടെ (ആര്‍പിഎ) നിരവധി കോഴ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനുള്ള അവസരം ലഭിക്കും. പ്രധാനമായും സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളും വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനവുമാണ് നടക്കുന്നത്. രാജഗിരി വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിലാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. ആര്‍പിഎ വ്യവസായം മുന്‍നിര്‍ത്തിയുള്ള പഠനത്തിനാണ് ഇവിടെ മുന്‍തൂക്കം. ഫാ. ഡോ ജയ്സണ്‍ മുളേരിക്കലാണ് പ്രോഅക്കാഡമിയുടെ ഹെഡ്. മുന്നീസ് റഹ്മാന്, സാബു ശ്രീധരന് എന്നിവരും അക്കാഡമിക്ക് നേത്യത്വം നല്‍കും. ജോലി അന്വേഷിക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രോഅക്കാഡമി വലിയ സൗകര്യങ്ങളാണ് ലഭിക്കുന്നത്. എറ്റവും മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുക എന്നതാണ് ആര്‍പിഎ ലക്ഷ്യമിടുന്നത്.
പരിശീലന പരിപാടികള്‍
ആര്‍പിഎ ഗേറ്റ്വേ-ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് നേടിയെടുക്കാനുള്ള പരിശീലനം
ആര്‍പിഎ ഹെഡ്വേ- പ്രൊഫഷണലുകള്‍ക്ക് വേണ്ടിയുള്ള തൊഴില്‍ പുരോഗതി പ്രോഗ്രാം
ആര്‍പിഎ പാത്ത്വേ-തൊഴില്‍ നവീകരണ പ്രോഗ്രാം
ആര്‍പിഎ ട്രാന്‍സ്വേ-കോര്‍പ്പറേറ്റുകള്‍ക്കുള്ള പരിശീലനം
കേരളത്തിലാദ്യമായാണ് ഇത്തരത്തിലൊരു പരിപാടി നടക്കുന്നത്. ബിഗ് ഡേറ്റ, മൊബിലിറ്റി, ഐഒടി, ക്ലൌഡ് കമ്പ്യൂട്ടിംഗ്,റോബോട്ടിക്സ് എന്നിവയാണ് പഠന വിഷയങ്ങളില്‍ ചിലത്. ഈ കോഴ്സുകള്‍ ഉടന്‍തന്നെ ആരംഭിക്കും. ഇത് പ്രധാനമായും തൊഴില്‍ അന്വേഷകരെയാണ് ലക്ഷ്യംവയ്ക്കുന്നത്. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, ഇന്ത്യയുടെ ഐടി തലസ്ഥാനത്തുനിന്നുള്ള പരിശീലകര്‍, വലിയ കമ്പനികളില്‍ പരിശീലനം എന്നിവയാണ് ഈ പ്രോഗ്രാമിന്റെ പ്രതേകതകളില്‍ ചിലത്. ഇത്തരത്തിലുള്ള എല്ലാ പ്രോഗ്രാമുകളും എറ്റവും മികച്ച പരിശീലനവും രാജഗിരി എഞ്ചിനിയറിംഗ് കോളേജില്‍ നല്‍കും.