രാജമലയിലെ മണ്ണിടിച്ചിലില്‍ മരണം 27 ആയി, ഇനി കണ്ടെത്താനുള്ളത് 43 പേരെ

ഇടുക്കി;രാജമലയിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇതുവരെ മരണം 27 ആയി. ഇനിയും അവിടെ നിരവധി പേരെ കണ്ടെത്താന്‍ ബാക്കിയുണ്ട്. ഇന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണം 27 ആയി. എന്നാല്‍ ഇനി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന 43 പേരെയാണ് കണ്ടെത്താനുള്ളത്. തുടര്‍ച്ചയായ മൂന്നാം ദിനവും അവിടെ തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ന് സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇപ്പോഴും പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അതുകൊണ്ട് തന്നെ ഇന്നും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തന്നെ തുടരുകയാണ്.

അതേസമയം ഇപ്പോള്‍ കണ്ടെടുത്തവരെ തിരിച്ചറിഞ്ഞിട്ടില്ല. ദുരന്തസ്ഥലം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. കരിപ്പൂര്‍ ദുരന്തത്തിലെ ഇരകള്‍ക്ക് മാത്രമല്ല രാജമലയിലെ ദുരന്തബാധിതകര്‍ക്കും പത്ത് ലക്ഷം രൂപയുടെ സഹായധനം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.മാത്രമല്ല മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തതില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കരിപ്പൂരിലെയും രാജമലയിലെയും ദുരന്തബാധിതര്‍ക്ക് രണ്ട് തരം സഹായധനം പ്രഖ്യാപിക്കുക വഴി സംസ്ഥാനസര്‍ക്കാരിന് ഇരട്ടനീതിയെന്ന് സ്ഥലം എംപി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കരിപ്പൂരിലെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട സഹായധനം തന്നെയാണ് പത്ത് ലക്ഷം രൂപ. എന്നാല്‍ ഇടുക്കിയിലെ രാജമലയില്‍ അപകടത്തില്‍പ്പെട്ട പാവങ്ങള്‍ക്കും അതേ രീതിയിലുള്ള സഹായവം ആവശ്യമുണ്ടെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

Loading...