National News

അഭ്യൂഹങ്ങള്‍ക്ക് ഒരിക്കല്‍ കൂടി വഴിമരുന്നിട്ട് സൂപ്പര്‍താരം രജനീകാന്ത് ; ഇന്നത്തെ രാഷ്രീയം ജനങ്ങളെ മറന്നു കൊണ്ടുള്ളത് ; അന്തിമയുദ്ധം വരുമ്പോള്‍, നമുക്കു കാണാം

കോടമ്പാക്കം  :   തമിഴ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി വഴിമരുന്നിട്ട് സൂപ്പര്‍താരം രജനീകാന്ത്. കോടമ്പക്കത്ത് നാലുദിവസമായി തുടരുന്ന ആരാധകരുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള സൂചനകള്‍ താരം നല്‍കി.

കൂടിക്കാഴ്ചയുടെ അവസാന ദിവസമായ ഇന്ന് അദ്ദേഹം പറഞ്ഞത് ഇന്നത്തെ രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റം വരണമെന്നാണ്. ഇന്നത്തെ രാഷ്ട്രീയ സംവിധാനം ജനങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല. അവര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതില്‍ മാറ്റം വരണമെന്നും രജനി പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പറഞ്ഞത് ഇത്ര വലിയ വിവാദമാകുമെന്ന് കരുതിയില്ല. സമയം വരുമ്പോള്‍ തയാറായിരിക്കണമെന്നും താന്‍ എന്നും തമിഴര്‍ക്കൊപ്പമാണെന്നും രജനി പറഞ്ഞു.

കര്‍ണാടകയില്‍ നിന്നുള്ളയാളായിട്ടും തമിഴ്‌നാട്ടുകാര്‍ തന്നെ സ്വീകരിച്ച്, പൂര്‍ണ തമിഴനായി തന്നെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. താന്‍ കര്‍ണാടകയില്‍ 23 വര്‍ഷം ജീവിച്ചു, തമിഴ്‌നാട്ടില്‍ 43 വര്‍ഷവും. തമിഴനെന്നു അറിയപ്പെടുന്നതില്‍ അഭിമാനമുണ്ട്. എന്റെ ആരാധകരാണ് എന്നെ തമിഴനാക്കിയത്. നിങ്ങളെപ്പോലെ തന്നെ എനിക്കും ഉത്തരവാദിത്തങ്ങളും ജോലികളുമുണ്ട്. നമുക്ക് അതു ചെയ്യാം. എന്നാല്‍ അന്തിമയുദ്ധം വരുമ്പോള്‍, നമുക്കു കാണാം.

അതേസമയം, ബിജെപിയിലേക്കു ക്ഷണിച്ചു കൊണ്ടുള്ള കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയെക്കുറിച്ച് ഒന്നും പറയാനില്ലെന്നു രജനീകാന്ത് മറുപടി നല്‍കിയിരുന്നു. പറയാനുള്ളതു നേരത്തെ പറഞ്ഞുവെന്നും സൂപ്പര്‍സ്റ്റാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് രജനികാന്തിനെ ബിജെപിയിലേക്കു ക്ഷണിച്ചു കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയത്. എന്നാല്‍ ബിജെപിയുടെ ക്ഷണം നിരാകരിക്കാന്‍ അദ്ദേഹം തയറാകാത്തത് ഡിഎംകെ, അണ്ണാ ഡിഎംകെ, കോണ്‍ഗ്രസ് ക്യാംപുകളെ ആശങ്കയിലാക്കിയിട്ടുണ്ട്.

അതിനിടെ, രജനീകാന്ത് രാഷ്ട്രീയത്തിലെത്തിയാല്‍ അതൊരു ദുരന്തമായിരിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുറത്തുനിന്നുള്ളയാളെന്നും സ്വാമി രജനീകാന്തിനെ വിശേഷിപ്പിച്ചിരുന്നു.

Related posts

ക്രിസ്തുവിനെ അടക്കിയ കല്ലറ തുറന്നു, കണ്ണുകൊണ്ട് കാണാൻ സാധിച്ചത് പുണ്യമെന്ന് ഗവേഷകർ

subeditor

വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയ എംപി വിമാനത്തില്‍ തന്നെ രാജ്യം വിട്ടു

കാമുകനൊപ്പം ഒളിച്ചോടിപ്പാകാതിരിക്കാൻ അച്ഛൻ മകളെ ചങ്ങലയ്ക്കിട്ടു

subeditor

മലപ്പുറത്ത് ആറു വയസ്സുകാരനില്‍ പ്രതിരോധ വാക്‌സിനില്ലാത്ത മാരക പനി സ്ഥിരീകരിച്ചു; പ്രദേശവാസികള്‍ ആശങ്കയില്‍

subeditor5

മാധ്യമ പ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമം: രാജീവ് ദേവരാജും എസ് ലല്ലുവും അടക്കം നാല് പേര്‍ക്കെതിരെ കേസ്

pravasishabdam online sub editor

വീരമൃത്യു വരിച്ച സൈനികന്റെ വീട്ടില്‍ അനുശോചനം അറിയിക്കാനെത്തിയ നടന്‍ പ്രകാശ് രാജിന് ഗ്രാമവാസികളുടെ മര്‍ദനം

subeditor10

ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച റദ്ദാക്കി

“18 വര്‍ഷത്തോളം ഇന്ത്യയില്‍ താമസിച്ചാണ് യേശു മടങ്ങിയത്, നാക്കല്‍ ക്ഷേത്രത്തില്‍ വിദ്യാര്‍ത്ഥിയായി ചേരുകയും അവിടെനിന്ന് പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു”

subeditor10

ഒന്നരവയസുകാരിയുടെ കൊലപാതകം; കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കൊല്ലാന്‍ മാതാവ് ശ്രമിച്ചിരുന്നു.. കൂടുതല്‍ തെളിവുകള്‍ പുറത്ത്

main desk

സുനി മനുഷ്യക്കടത്തിന്റെ ആശാന്‍ ; ആരോപണവുമായി എംഎല്‍എയും രംഗത്ത് ; കേസ് വഴിത്തിരിവുകളില്‍ നിന്നും വഴിത്തിരിവുകളിലേക്ക്..?

ട്രെയിനു നേരേയുണ്ടായ കല്ലേറിൽ മിമിക്രി താരത്തിനു ഗുരുതരമായി പരുക്കേറ്റു

subeditor

ഗുര്‍ദാസ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: അഭിമാനപ്പോരാട്ടത്തില്‍ ബിജെപിയ്ക്ക് തിരിച്ചടി

Leave a Comment