‘തെറ്റുപറ്റി, ഉദ്ദേശിച്ചത് ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല’ ; രാജസേനന്‍

അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ തെറ്റുപറ്റിയെന്ന് രാജസേനന്‍. ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്നും ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലെത്തി തീവ്രവാദം പരത്തുന്ന ഒരു വിഭാഗത്തെക്കുറിച്ചാണെന്നും രാജസേനന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ ഇവര്‍ നാടിന് ആപത്താണെന്നും വേണ്ടതെല്ലാം കൊടുത്ത് എത്രയും പെട്ടെന്ന് അവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണമെന്നും രാജസേനന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന വിവാദമായതിനെത്തുടര്‍ന്നാണ് ക്ഷമ ചോദിച്ച്‌ രാജസേനന്‍ രംഗത്തെത്തിരിക്കുന്നത്.

Loading...

രാജസേനന്റെ വാക്കുകള്‍ ഇങ്ങനെ………. ‘രാവിലെ ഞാന്‍ പറഞ്ഞ കാര്യത്തില്‍ ഒരു തിരുത്ത് വേണം എന്ന് വിചാരിച്ചാണ് ഈ വിഡിയോ ഇടുന്നത്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഭാരതീയ ജനത പാര്‍ട്ടിയുടെ നയത്തില്‍പ്പെടുന്നതല്ല. എന്റെ സ്വന്തം അഭിപ്രായമാണ് രേഖപ്പെടുത്തിയത്.’

‘അതിനകത്ത് ഒരു പാളിച്ച വന്നത്, ഞാന്‍ ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചത്. ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലും നമ്മുടെ രാജ്യത്തും വന്ന് പ്രതിസന്ധികളുണ്ടാക്കുന്ന, തീവ്രവാദം പരത്തുന്ന ഒരു വിഭാഗം ആള്‍ക്കാരെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അതൊരു തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.’-രാജസേനന്‍ പറഞ്ഞു.

പറഞ്ഞത് അല്പം തെറ്റി പോയി. ക്ഷമിക്കണം

Opublikowany przez Rajasenana AppuKuttana Nair Poniedziałek, 30 marca 2020