ബൊമ്മക്കൊലു പൂജയും നവരാത്രി ആഘോഷവും

സരസ്വതി സമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ …..

എന്നും പൂജവയ്പ്പ് ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് കുട്ടികളെയാണ്. എന്റെ കുട്ടികാലത്ത് ഓണാവധി കഴിമ്പോൾ ഉണ്ടാകുന്ന ദുഃഖത്തിനാശ്വാസം താമസിയാതെ പൂജവയ്പ്പ് വരുമല്ലോ എന്നതായിരുന്ന .  അന്ന് നവരാത്രി എന്ന്കേൾക്കുമ്പോഴെ പുസ്തകം പൂജ വയ്ക്കുന്ന ദിവസം വരാൻ കാത്തിരിക്കുന്നു, അത്ര തന്നെ. അല്ലാതെ നവരാത്രികളുടെ പ്രത്യേകതയൊ, അതിനെ സംബന്ധിച്ചുള്ള കഥയൊ ഒന്നുംഅറിയില്ല ,അറിയാൻ ശ്രമിച്ചുമില്ല, ആരും പറഞ്ഞു തന്നതായും ഓർക്കുന്നുമില്ല. ഞാനൊട്ട് എന്റെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തതുമില്ല, എന്റെ തെറ്റ്. പല മാതാപിതാക്കളുടേയും തെറ്റ്.

Loading...

5 തിരിയിട്ട് കത്തിച്ച നിലവിളിക്കിനു മുമ്പിൽ കുറെ തുളസിഇലകളും പൂക്കളുമൊക്കെ പു സ്തകങ്ങളിൽ വിതറി എന്തൊക്കയൊ കള്ള പ്രാർത്ഥനകളുമൊക്കെ നടത്തി ഞാൻ സന്തോഷത്തോടെ സ്വയം പൂജ വച്ചു, ദു:ഖത്തോടെ അതെടുത്തു, കൂട്ടി
യായിരിക്കുമ്പോൾ .മക്കൾക്കു വേണ്ടി ചെയ്തപ്പോൾ കുറച്ചുകൂടി ഒരുക്കങ്ങൾ കൂട്ടി അത്ര തന്നെ. എത്ര പേർ നവരാത്രിയുടെ പ്രത്യേകത കുട്ടികൾക്കു പറഞ്ഞു കൊടുത്തു. എനിക്ക്ആധികാരികമായൊന്നും അറിയില്ല അറിയാവുന്നത് പങ്കുവയ്
ക്കണമെന്ന് ആഗ്രഹിക്കുന്നു.കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള 9 ദിവസ
മാ ണ് നവരാത്രി കാലം. 10-ാം ദിവസം വിജയദശമിയും. ജ്ഞാനേശ്വരിയായ സരസ്വതിക്കു തന്നെയാണ് പ്രാധാന്യം.പക്ഷെ സരസ്വതി ദേവിക്കൊപ്പം ഇച്ഛാശക്തിയായ ദുർഗ്ഗാദേവിയേയും ക്രിയാശക്തിയായ ലക്ഷമി ദേവിയേയും മൂന്ന്ദിവസം വീതം പ്രാർത്ഥിക്കണമെന്നാണ് വിശ്വാസം.

പരാശക്തിക്ക് അതായത് ലളിതാംബികാ പരമേശ്വരിക്ക് ആയിരക്കണക്കിന് ദേവീഭാവങ്ങൾ ഉണ്ടങ്കിലും ഏറ്റവും പ്രധാനപ്പെട്ട 10 ദേവീ ഭാവത്തെ നവരാത്രികളിൽ പൂജിക്കുന്നു. അതായത് ദശമഹാവിദ്യോപാസന ചെയ്യുന്നു. നവരാത്രികളിൽ ദേവിയെ (വിദ്യയെ) കുമാരി, ത്രിമൂർത്തി, കല്യാണി, രോഹിണി,കാളി, ചണ്ഡിക, ശാംഭ വി ,ദുർഗ്ഗ, സുഭദ്ര, ഷോഡശി എന്നീപത്ത് ഭാവങ്ങളിൽ പൂജ ചെയ്യുന്നു.ബുദ്ധി, വിദ്യ .കല, സൗന്ദര്യം, ഇവ നൽകി അനുഗ്രഹിക്കുന്നു എന്ന് വിശ്വസിക്കുന്ന സാക്ഷാൽ ലളിതാ പരമേശ്വരിയെ തന്നെയാണ് ദശമഹാവിദ്യോപാസനയിൽ പ്രധാനമായുംപ്രാർത്ഥിക്കുന്നത്. അതായത് ഷോഡശി (ശിവന്റെ ശക്തി ) ഭാവത്തിലുള്ള ശ്രീവിദ്യയെ .അറിയേണ്ടതിനെയല്ലെ വിദ്യ എന്നുപറയുന്നത്.ദേവിയാണ് വിദ്യ, വിദ്യയാണ് ദേവി എന്ന് ലളിതമായി കുട്ടികൾക്കു പറഞ്ഞു കൊടുക്കാം.

നവരാത്രിയിലെ 9 ദിവസം വീടുകളിൽ ‘ ബൊമ്മക്കൊലു ‘വയ്ക്കുക എന്നൊരാചാരം പലയിടങ്ങളിലും കണ്ടു വരുന്നു.അതെന്തിനാണന്ന് മനസ്സിലാക്കുമ്പോഴാണ് അതിന്റെ മഹത്വംഅറിയുന്നത്.പുണ്യപുരാണങ്ങളേയും, ചരിത്ര സംഭവങ്ങളേയും ഓർമ്മിപ്പിക്കുന്ന രൂപങ്ങളാണത്രേ ഇങ്ങനെ വയ്ക്കുന്നത്. അത് ദേവീദേവൻമാരുടെ രൂപങ്ങൾ മാത്രമല്ല. ചരിത്രത്തിൽ ഇടം തേടിയവരുടെ പ്രതിരൂപങ്ങളും നവരാത്രി കൊലുആകാറുണ്ട്. അവ കാണുമ്പോൾ തീർച്ചയായും കുട്ടികൾക്കാവും അതെന്താണ് അറിയാനുള്ള ആകാംഷ കൂടുതൽ. മുതിർവർക്ക് അപ്പോൾ പുരാണ കഥകളും, ചരിത്ര സംഭവങ്ങളുംഒക്കെ അവർക്ക് പറഞ്ഞു കൊടുക്കാം. നവരാത്രി കൊലുവിലൂടെ കുട്ടികളുടെ ബുദ്ധിശക്തിയും, ചിന്താശക്തിയും വളർത്താമെന്ന് സാരം. കഥകളിലൂടെ ആകുമ്പോൾ അച്ചടക്കംകാരുണ്യം, ഭക്തി, ധൈര്യം , ഇതിന്റെയൊക്കെ പ്രധാന്യംഅവരറിയാ അവരെ സ്വാധീനിക്കും. നമ്മുടെ പൂർവ്വികരുടെബുദ്ധിശക്തിയെ നമിക്കുന്നു.എല്ലാ ആഘോഷങ്ങൾക്കും ഒരു പാട് കഥകളും, കാര്യങ്ങളും അതിനെ ചുറ്റിപറ്റി പറയാൻ കാണും. സ്ഥലം മാറുന്നതനുസരിച്ച് കഥകളും വിശ്വാസങ്ങളും അൽപ്പസ്വൽപ്പമൊക്കെ മാറും അത്ര തന്നെ.

ആഘോഷിക്കപെടുന്ന ഓരോ ഉത്സവങ്ങൾക്കും ദൈവീകമായ മഹത്വങ്ങളും, ഫലങ്ങളുമുണ്ട്.അത് അനുഭവിച്ചറിയുന്നതാണ് നല്ലത്. അത് അറിയാൻശ്രമിച്ചാൽ ,അറിയുന്നവ അടുത്ത തലമുറയിലേക്കു പകർന്നു കൊടുത്താൽ നല്ലത്. അതിന് ബൊമ്മകൊലു മനസ്സിലുണ്ടായാലും മതിയെന്ന തിരിച്ചറിവ് ഉണ്ടാകാൻ ചിലർക്കെങ്കിലുംഅൽപ്പം താമസിച്ചു പോയന്നു തോന്നുന്നു. അടുത്ത നവരാത്രികാലത്ത് ഒരു ‘ ബൊമ്മകൊലു ‘എങ്കിലും വച്ച് മക്കൾക്കൊ കൊച്ചു മക്കൾക്കൊ കഥ പറഞ്ഞു കൊടുക്കാൻ സമയം കണ്ടെത്തണം നമ്മൾ.