പുനര്‍ വിവാഹത്തിന് വിസ്സമ്മതിച്ച 30കാരി വിധവയുടെ മൂക്കും നാവും ബന്ധുക്കള്‍ മുറിച്ചെടുത്തു

രാജസ്ഥാന്‍: പുനര്‍ വിവാഹത്തിന് വിസ്സമ്മതിച്ച 30കാരിക്കെതിരെ കൊടും ക്രൂരത അഴിച്ച് വിട്ട് ബന്ധുക്കൾ വിധവയുടെ മൂക്കും നാവും ബന്ധുക്കള്‍ മുറിച്ചെടുത്തതായി റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

‌ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ബന്ധുവായ മറ്റൊരു യുവാവിനെ വിവാഹം കഴിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. എന്നാല്‍, യുവതി സമ്മതിച്ചില്ല. തുടര്‍ന്ന് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് മൂക്കും നാവും മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.‌ ഗുരുതരമായി പരിക്കേറ്റ യുവതിയെ ജോധ്പുരിലെ ആശുപത്രിയില്‍ പ്രവേശിച്ചു.

Loading...

സംഭവത്തില്‍ ജനുഖാന്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് ഓഫിസര്‍ പെഖാറന്‍ മൊത്തറാം പറഞ്ഞു. സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു. എന്‍ഡിടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.