രാജസ്ഥാനിൽ 15 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; സച്ചിൻ പൈലറ്റിന് ആശ്വാസം

രാജസ്ഥാനിൽ പുതിയ മന്ത്രിസഭ ഇന്ന് അധികാരം എൽക്കും. മന്ത്രിസഭാ അഴിച്ച് പണിക്ക് ശേഷണാണ് ഇന്ന് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങൾക്ക് അവസാനമിട്ടാണ് സത്യപ്രതിജ്ഞ. സച്ചിൻ പൈലറ്റ് വിഭാഗത്ത് നിന്നും 5 പേർ പുതിയ മന്ത്രിമാരാകും. ഇന്ന് വൈകിട്ട് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുക.മാസങ്ങൾ നീണ്ട തർക്കങ്ങൾ പരിഹരിച്ചുകൊണ്ടാണ് രാജസ്ഥാനിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത്. ചടങ്ങിൽ ഗവർണർ കൽരാജ് മിശ്ര സത്യവാചകം ചൊല്ലികൊടുക്കും. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരിഹരിച്ചാണ് സച്ചിന്റെ ഭാഗത്ത് നിന്നുള്ള നേതാക്കളെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭാ വികസനം സാധ്യമാക്കിയത്.

12 പുതുമുഖങ്ങൾ ഉൾപ്പടെ 15 പേർ മന്ത്രിസഭയുടെ ഭാഗം ആകുമെന്നാണ് റിപ്പോർട്ട്. ഇതിൽ 5 പേർ സച്ചിൻ പൈലറ്റ് വിഭാഗത്ത് നിന്നുമാണ്. സച്ചിൻ പൈലറ്റിനെ വിശ്വസ്തരായ ഹേ മാറാം ചൗധരി, വിശ്വന്ദ്ര സിംഗ്, മുരരി ലാൽ മീന, ബിജേണ്ട്ര ഓല, രമേശ്‌ മീന എന്നിവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പുനഃസംഘടനയുടെ ഭാഗമായി നിലവിലെ എല്ലാം മന്ത്രിമാരും രാജിവെച്ചിരുന്നു. നേരത്തെ ദില്ലിയിൽ എത്തിയ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തരെ പാർട്ടി ചുമതലയിലേക്ക് എത്തിച്ചുള്ള അനുരഞ്ജനം വിജയിച്ചത്. വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ച ഗോവിന്ദ് സിങ് ദോട്ടോശ്ര PCC അധ്യക്ഷൻ ആകും. മറുവശത്ത് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സച്ചിൻ പൈലറ്റിന് ഗുജറാത്തിന്റെ ചുമതല നൽകാനും ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ട്.

Loading...