അനിശ്ചിതത്വങ്ങള്‍ക്കും പ്രതിഷേധത്തിനുമൊടുവില്‍ രാജസ്ഥാന്‍ നിയമസഭ ചേരാന്‍ അനുമതി നല്‍കി

അനിശ്ചിതത്വങ്ങള്‍ക്കും പ്രതിഷേധത്തിനുമൊടുവില്‍ രാജസ്ഥാന്‍ നിയമസഭ ചേരാന്‍ ഗവര്‍ണ്ണര്‍ അനുമതി നല്‍കി. 21 ദിവസത്തെ നോട്ടീസ് നല്‍കി നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാനാണു ഗവര്‍ണര്‍ കല്‍രാജ് മിശ്ര അനുമതി നല്‍കിയത്.എം.എല്‍.എ.മാര്‍ക്കെതിരേയുള്ള അയോഗ്യത നോട്ടീസില്‍ നടപടിയെടുക്കരുതെന്ന ഹൈകോടതി ഉത്തരവിനെതിരേ നല്‍കിയ ഹര്‍ജി സ്പീക്കര്‍ സി പി ജോഷി സുപ്രീം കോടതിയില്‍ നിന്ന് പിന്‍വലിച്ചു.സച്ചിന്‍ പൈലറ്റും വിമത എം. എല്‍ എ മാരും നടത്തിയ കൂറ്മാറ്റ നീക്കത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം നീക്കാന്‍ നിയമസഭ ചേരണമെന്നാണ് കോണ്‍ഗ്രസ് ആവിശ്യം.

എന്നാല്‍ രണ്ട് തവണ ഈ ആവിശ്യം ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്ര നിരാകരിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. നിയമസഭാ വിളിച്ച് ചേര്‍ക്കാന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി രാഷ്ട്രപതിക്ക് കത്ത് അയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി മുഖ്യമന്ത്രി അശോക് ഘെലോട്ടും പറഞ്ഞു. ഇതേ തുടര്‍ന്നാണ് നിയമസഭാ വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്ര അനുമതി നല്‍കിയത് . ചട്ടം അനുസരിച്ചു 21 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷമേ സഭ സമ്മേളനം ചേരാവു എന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. മൂന്ന് ആഴ്ചത്തെ നോട്ടീസ് വേണം എന്ന ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തി.

Loading...

അതേ സമയം സുപ്രീം കോടതിയില്‍ രാജസ്ഥാന്‍ സ്പീക്കര്‍ സിപി ജോഷി. വിമത കോണ്‍ഗ്രസ് എം എല്‍ എ മാര്‍ക്ക് എതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. രാജസ്ഥാനില്‍ തല്‍സ്ഥിതി തുടരണം എന്ന ഹൈകോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചേക്കും എന്ന് സ്പീക്കര്‍ക്ക് വേണ്ടി ഹാജര്‍ ആയ സിബല്‍ സൂചിപ്പിച്ചു. നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബി എസ് പി ടിക്കെറ്റില്‍ വിജയിച്ച ആറ് പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി തള്ളിയത് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് ആശ്വാസമായി.