രാജസ്ഥാനില്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും മൂന്ന് മരണം

ജയ്പൂര്‍. രാജസ്ഥാനിലെ ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും മൂന്ന് പേര്‍ മരിച്ചു. രാജസ്ഥാനിലെ സികാര്‍ ജില്ലയിലെ ഖാടു ശ്യാംജി ക്ഷേത്രത്തിലാണ് തിങ്കളാഴ്ച രാവിലെ അപകടം നടന്നത്.

ക്ഷേത്രത്തില്‍ ഉണ്ടായ തിരക്കില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ച് മണിക്ക് മാസപൂജയ്ക്കായി ക്ഷേത്രം തുറന്നപ്പോഴായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍മരണപ്പെട്ടത് സ്ത്രീകളാണ്.

Loading...

പരിക്കേറ്റവരെ ഉടന്‍ തന്നെ ജയ്പുിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ദുഖം രേഖപ്പെടുത്തി.