Loading...

മാസാച്ചുസെറ്റ്സ്: ജോലിക്കിടയില്‍ ഒരു സ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ മുന്‍ ഇന്ത്യന്‍ അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥനെ 5 മുതല്‍ 7 വര്‍ഷം വരെ തടവിന് ശിക്ഷിച്ചു. കൂടാതെ ഇദ്ദേഹത്തിനെ പേര് രജിസ്റ്റേര്‍ഡ് പീഡകന്മാരുടെ ദേശീയ പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തു. രജത് ഷാര്‍ദ(34)നെയാണ് കോടതി ശിക്ഷിച്ചത്. ഒന്‍പത് സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന ജൂറിയാണ് രജത്തിനെ ശിക്ഷിച്ചത്. ജൂണ്‍ 8-നായിരുന്നു വിധി.rajat2

2013 ഓഗസ്റ്റ് 6-ന് ജോലി ചെയ്യുന്നതിനിടയില്‍ ഒരു വാഹനത്തില്‍ ഇരുന്നിരുന്ന യുവതിയെയും യുവാവിനെയും കസ്റ്റഡിയില്‍ എടുത്തു. യുവാവിനെ വിലങ്ങണിയിച്ച ശേഷം യുവതിയുടെ അറസ്റ്റ് ഒഴിവാക്കിത്തരാം എന്ന വ്യവസ്ഥയില്‍ പീഡിപ്പിക്കുകയും ചെയ്തുവെന്നതായിരുന്നു കേസ്.

Loading...