ജാമിയ മിലിയ സംഘര്‍ഷം.സംസ്ഥാന വ്യാപകമായി വിദ്യാര്‍ഥി,യുവജന സംഘടനകളുടെ പ്രതിഷേധം

തിരുവനന്തപുരം: പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ മിലിയയിലുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം.

തിരുവനന്തപുരത്ത് രാജ് ഭവനിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചു. രാത്രി 11.30-ഓടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്.രാജ്ഭവന് മുന്നില്‍ ബാരിക്കേഡുകള്‍ വെച്ച്‌ പോലീസ് പ്രതിഷേധ മാര്‍ച്ച്‌ തടഞ്ഞു. എന്നാല്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനു ശേഷവും പ്രതിഷേധക്കാര്‍ ബാരിക്കേഡിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Loading...

ഡിവൈഎഫ്‌ഐ മാര്‍ച്ചിന് പിന്നാലെ കെ.എസ്.യു. പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാര്‍ച്ചിന് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കോഴിക്കോട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു. ജില്ലാ സെക്രട്ടറി വസീഫിന്‍റെ നേതൃത്വത്തില്‍ മലബാര്‍ എക്സ്പ്രസാണ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് ട്രെയിന്‍ വൈകിയാണ് ഓടുന്നത്.

ഇന്നലെ വൈകിട്ടാണ് ദില്ലി ജാമിയ മിലിയയിലും സമീപപ്രദേശങ്ങളിലും വന്‍ പ്രതിഷേധമുയര്‍ന്നത്. നാല് ബസുകള്‍ അടക്കം പത്തോളം വാഹനങ്ങള്‍ കത്തിച്ചു. പ്രതിഷേധക്കാരെപിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു, ലാത്തിച്ചാര്‍ജ്ജ് നടത്തി. ക്യാമ്ബസിനകത്ത് പ്രവേശിപ്പ പൊലീസ് ഗേറ്റ് അടച്ചുപൂട്ടി.