രാജധാനി എക്സ്പ്രസ് വ്യാജ ബോംബ് ഭീഷണി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

പാലക്കാട്. രാജധാനി എക്സ്പ്രസ് വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടു മണിക്കൂറോളം വൈകിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ ജയസിങ് റാത്തോറിനെയാണ് ഷൊർണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം.

എറണാകുളത്തു നിന്ന് ഈ ട്രെയിനിൽ ഡൽഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ജയസിങ് റാത്തോർ, എറണാകുളത്തു നിന്ന് ട്രെയിനിൽ കയറാൻ സാധിക്കാതെ വന്നതോടെയാണ് വ്യാജ ബോംബ് സന്ദേശം നൽകി ട്രെയിൻ വൈകിച്ചത്. തുടർന്ന് ഷൊർണൂർ സ്റ്റേഷനിൽവച്ച് ട്രെയിനിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ, എറണാകുളത്തു നിന്നെത്തിയ ജയസിങ് ആരുമറിയാതെ രാജധാനിയിൽ കയറി.

Loading...

വിശദമായ പരിശോധനയിൽ ഇയാളാണ് വ്യാജ ബോംബ് സന്ദേശത്തിനു പിന്നിലെന്ന് വ്യക്തമായതോടെ പ്രതിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.