പുരസ്കാരങ്ങളിലും കാവിവല്കരണം. രാജീവിന്റേയും ഇന്ദിരയുടേയും പേരുകൾ വെട്ടിമാറ്റി.

ദില്ലി: രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവരുടെ പേരിലുള്ള പുരസ്കാരങ്ങളിൽനിന്നും അവരുടെ പേരുകൾ വെട്ടിമാറ്റി പുതിയ പേരുകൾ ഇട്ടു. കേന്ദ്ര ആഭ്യന്തിര മന്ത്രാലയമാണിതു ചെയ്തത്. കോൺഗ്രസ് നേതാക്കന്മാരായ പട്ടേലിനേയും, ചരിത്ര നായകന്മാരെയും തങ്ങളുടേ നേതാക്കളായി ഏറ്റെടുത്ത് ബി.ജെ.പിയുടെ പുതിയ നീക്കമായി വേണം ഇതിനേയും കാണാൻ.

ഇന്ദിര ഗാന്ധി രാജ്ഭാഷ പുരസ്കാര്‍, രാജീവ് ഗാന്ധി രാഷ്ട്രീയ ജ്ഞാന്‍ വിജ്ഞാന്‍ മൗലിക് പുസ്തക് ലേഖന്‍ പുരസ്കാര്‍ തുടങ്ങിയവയുടെ പേരുകളാണ് മാറ്റിയത്. ഹിന്ദി ദിവസ് ആചരണത്തിന്‍െറ ഭാഗമായി വര്‍ഷംതോറും നല്‍കുന്ന പുരസ്കാരങ്ങള്‍ ഇനി രാജഭാഷ കീര്‍ത്തി പുരസ്കാര്‍, രാജഭാഷ ഗൗരവ് പുരസ്കാര്‍ എന്നിങ്ങനെ അറിയപ്പെടും. മാര്‍ച്ച് 25നാണ് പേരു മാറ്റി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. നടപടിയെ കോണ്‍ഗ്രസ് ശക്തമായി വിമര്‍ശിച്ചു. രാഷ്ട്രീയ പകവീട്ടലിന്‍െറ ഭാഗമായാണ് പേരുകള്‍ മാറ്റിയതെന്നും ബി.ജെ.പിയുടെ രാഷ്ട്രീയ സങ്കുചിതത്വമാണ് ഇതു കാണിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി. അതേസമയം, തീരുമാനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയല്ളെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ന്യായീകരിച്ചു.

Loading...