സൂപ്പര്‍താരങ്ങള്‍ ഹീറോകളല്ല, വെറും കോമാളികള്‍ മാത്രം, ഫ്യൂഡല്‍ മനോഭാവത്തിനെതിരെ ശബ്ദിക്കാനുള്ള ചങ്കൂറ്റം യുവതാരങ്ങള്‍ കാണിക്കണം: രാജീവ് രവി

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഹീറോകളല്ല , യഥാര്‍ത്ഥ ജീവിതത്തില്‍ കോമാളികള്‍ മാത്രമാണെന്ന് സംവിധായകന്‍ രാജീവ് രവി. ഇവരുടെ ഫ്യൂഡല്‍ മനോഭാവത്തിനെതിരെ രംഗത്തുവരേണ്ടതും പ്രതിരോധിക്കേണ്ടതും സിനിമയിലെ യുവതലമുറയാണ്. അവര്‍ക്ക് പറയാനുള്ള അധികാരമുണ്ട്. കാരണം അവരുടേതായ ഒരു ഇടം സിനിമയില്‍ നേടിയവരാണ് ഈ യുവതലമുറയിലുള്ളത്.

ന്യൂസ് മിനിറ്റുമായുള്ള അഭിമുഖത്തില്‍ രാജീവ് രവി പറഞ്ഞു. ചിലപ്പോള്‍ അവരെ ഇതു ചോദ്യം ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് വൈകാരികമായ ബന്ധമായിരിക്കും കാരണം മുതിര്‍ന്ന താരങ്ങളില്‍ പലരും അവരുടെ കുടുംബത്തില്‍ തന്നെയുള്ളവരാണെന്ന സത്യവും വിസ്മരിക്കാനാവില്ല. ഒരു സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടിരിക്കുകയാണ്. അവളോടൊപ്പം നില്‍ക്കാനുള്ള ബാധ്യത തീര്‍ച്ചയായും അവര്‍ക്കുണ്ട്.

Loading...

സൂപ്പര്‍താരങ്ങളെ ധിക്കരിക്കുന്നവര്‍ക്ക് സിനിമാരംഗത്തു നിന്ന് ഒഴിവാക്കല്‍ നേരിടേണ്ടി വരും അതു ഭയന്നിട്ടാണ് പലരും ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദിക്കാത്തത്. ഇത്തരം ഗ്രൂപ്പുകള്‍ സിനിമാരംഗത്ത് ശക്തമാണ് അവരാണ് ഒരു സിനിമാ ഹിറ്റാകണോ ഫ്‌ലോപ്പാകണോ എന്നൊക്കെ തീരുമാനിക്കുന്നത്.