നിന്റെ സൗഹൃദത്തിനും നീ തന്ന ഓർമകൾക്കുമുള്ള നന്ദി മാത്രമേ എനിക്ക് പറയാനുള്ളൂ: ശബരിയെ അനുസ്മരിച്ച് രാജേഷ് ഹെബ്ബാർ

സീരിയൽ താരം ശബരീനാഥിന്റെ മരണം സീരിയൽ ലോകം ഞെട്ടലോടെയാണ് കേട്ടത്. ശബരി സഹപ്രവർത്തകനും നടനുമായ രാജേഷ് ഹെബ്ബാർ അനുസ്മരിച്ചു. ശബരീനാഥിന്റെ സൗഹൃദത്തിന് നന്ദി അറിയിച്ചുള്ള ഒരു കുറിപ്പാണ് രാജേഷ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. നിന്റെ സൗഹൃദത്തിനും നീ തന്ന ഓർമകൾക്കുമുള്ള നന്ദി മാത്രമേ എനിക്ക് പറയാനുള്ളൂവെന്നാണ് രാജേഷ് ഹെബ്ബാർ പറയുന്നത്. ‌നിന്റെ അഭിനിവേശവും അർപ്പണബോധവും ദയയും കഴിവും എന്നെന്നും ഓർമിക്കപ്പെടും നിന്റെ കഥാപാത്രങ്ങളിലൂടെ, നിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമാകാൻ ഭാഗ്യം ലഭിച്ചവരിലൂടെ നീ എന്നും ജീവിക്കുമെന്നും ഹെബ്ബാർ പറഞ്ഞുവെയ്ക്കുന്നു.

രാജേഷ് ഹെബ്ബറിന്റെ കുറിപ്പ് വായിക്കാം;
പ്രിയപ്പെട്ട ശബരി, വളരെയധികം വേദനിക്കുന്നതിനാൽ ഒന്നും പറയേണ്ടെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ നിങ്ങൾ ഒരു സഹപ്രവർത്തകനും വിസ്മയിപ്പിക്കുന്ന മനുഷ്യനും എല്ലാറ്റിനുമുപരി ഒരു ഉത്തമ സുഹൃത്തുമാണ്. നമ്മൾ നടന്മാർ ഒരു അടയാളം ഇടാൻ പരിശ്രമിക്കുന്നു, അഭിനിവേശത്തോടെ ഓരോ ശ്വാസത്തിലും ജീവിക്കുന്നു.

Loading...

‌നിന്റെ അഭിനിവേശവും അർപ്പണബോധവും ദയയും കഴിവും എന്നെന്നും ഓർമിക്കപ്പെടും. നിന്റെ കഥാപാത്രങ്ങളിലൂടെ, നിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമാകാൻ ഭാഗ്യം ലഭിച്ചവരിലൂടെ നീ എന്നും ജീവിക്കും. ഞാൻ വിട പറയില്ല. നിന്റെ സൗഹൃദത്തിനും നീ തന്ന ഓർമകൾക്കുമുള്ള നന്ദി മാത്രമേ എനിക്ക് പറയാനുള്ളൂ.

Dear Sabari….I thought I will not say anything as the pain is too much….But you are a fellow actor, a wonderful…

Opublikowany przez K Rajesha Hebbar Czwartek, 17 września 2020