എന്നെ ഇറക്കി വിട്ടപ്പോൾ ഞാൻ കരഞ്ഞു പോയി, ഒരു അദ്ധ്യാപകരും ഇടപെട്ടില്ല, ജോലി നഷ്ടമായ ടീച്ചർ പ്രതികരിക്കുന്നു

കൊല്ലം : എന്റെ മോളേ എനിക്ക് രക്ഷിക്കാൻ ആയല്ലോ..ഞാൻ ഇന്നലെയും അവളേ പോയി കണ്ടിരുന്നു. ഇനിയും കാണും. സ്കൂളിൽ എന്നെ തിരിച്ചെടുത്താലും മാറ്റം ഇല്ല. എന്നെ പുറത്താക്കി എന്നും ഇത്തരം വിഷയങ്ങളിൽ ടീച്ചർ ഇടപെടേണ്ടതില്ലെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു. ഞാൻ കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി. ഒരു അദ്ധ്യാപകനോ അദ്ധ്യാപികയേ പോലും എനിക്കൊപ്പം നിന്നില്ല. രാജി ടീച്ചർ പ്രവാസി ശബ്ദത്തോട്..

തഴവാ സ്കൂളിലെ   കുട്ടിക്ക് രണ്ടാനമ്മയിൽ നിന്ന് നേരിടേണ്ടി വന്ന പീഢനം പുറത്തു കൊണ്ടുവന്നതും കുട്ടിയുടെ ദാരുണ കഥ ലോകത്തേ അറിയിച്ചതും ആണ്‌ ടീച്ചർക്ക് ഈ ഗതി വരാൻ ഇടയായത്.അവർക്ക് ഇതിന്റെയൊക്കെ പിന്നാലെ നടന്ന് പുലിവാൽ പിടിക്കാൻ വയ്യത്രേ! റിസ്കാണ് പോലും..ആ കുട്ടി രാജി ടീച്ചറിനെ ‘അമ്മ എന്നായിരുന്നു വിളിക്കാറ്. സമൂഹത്തിൽ തന്നെ നല്ല അധ്യാപകരെ നഷ്ടപ്പെടുന്ന ഈ വേളയിൽ കുട്ടികളുമായി വളരെ സൗഹൃദപൂർവമായ ബന്ധം കാത്തു സൂക്ഷിച്ച രാജിയെ പോലെയുള്ളവരെ പുറത്താക്കുന്നതിലൂടെ എന്തു സന്ദേശമാണ് ആ സ്കൂളും ഉന്നത അധികാരികളും ഈ സമൂഹത്തിനു നൽകുന്നത്- ലിപ് സൺ ഫിലിപ്പിന്റെ റിപോർട്ട്

Loading...