പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്മാരെ എനിക്ക് ഇഷ്ടമല്ല; ഇഷ്ടപുരുഷനെക്കുറിച്ച് മനസ്സ് തുറന്നു രജീഷ

 

അനുരാഗക്കരിക്കിന്‍ വെള്ളംഎന്ന ആദ്യ ചിത്രത്തില്‍ തന്നെ മികച്ച അഭിനേത്രിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജിഷ തന്റെ സിനിമാ തെരഞ്ഞെടുപ്പുകളിലെ വ്യത്യസ്ഥതയും അവതരണത്തിലെ മികവും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥാനം നേടിയ നടിയാണ്. പുതിയ ചിത്രമായ ഫൈനല്‍സില്‍ ഗംഭീരമായ പ്രകടനത്തോടെ മലയാളത്തിലെ ഏറ്റവും മികച്ച നായിക എന്ന നിലയിലുള്ള ജനപ്രീതി സ്വന്തമാക്കുകയാണ്

Loading...

‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിലെ താരത്തിന്റെ എമിലി എന്ന കഥാപാത്രം ആ സിനിമ പോലെ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു, പ്രണയം എന്താണെന്ന് മനസ്സിലാക്കി തന്ന നായികയെന്നായിരുന്നു രജീഷയുടെ കഥാപാത്രത്തെക്കുറിച്ചുള്ള പ്രേക്ഷക വിലയിരുത്തല്‍. യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയുള്ള പുരുഷന്മാരോടാണ് ആരാധന തോന്നുന്നതെന്ന് തുറന്നു പറയുകയാണ് രജീഷ.

ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

‘നല്ലൊരു മനുഷ്യന്‍ ആയിരിക്കണമെന്ന് മാത്രം. ഇങ്ങനെയുള്ള ആളകണമെന്ന് കണ്ടീഷന്‍സ് വച്ച് കാത്തിരുന്നാല്‍ അങ്ങനെ കിട്ടണമെന്നില്ല. ആ ക്യാരക്‌റ്റെഴ്‌സ് ഉള്ളയാളായി തോന്നിയിട്ട് അടുത്തറിയുമ്പോള്‍ അതല്ലാതിരിക്കാനും മതി. കൗമാര പ്രായത്തില്‍ കാണുന്ന സ്വപ്നമല്ല ഞാനീ പ്രായത്തില്‍ കാണുന്നത്. പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്മാരെ എനിക്ക് ഇഷ്ടമല്ല. ഉള്ളിലൊരു കുട്ടിത്വത്തോടെ പെരുമാറുന്നതല്ല ഉദ്ദേശിച്ചത്. മറ്റുള്ളവരെ കെയര്‍ ചെയ്യാത്ത മെച്യൂരിറ്റി ഇല്ലായ്മ ഉദാഹരണത്തിന് നിയമങ്ങള്‍ പാലിക്കാതെ ഷോ കാണിക്കാന്‍ വേണ്ടി വാഹനമോടിച്ച് മറ്റുള്ളവര്‍ക്ക് പ്രശ്‌നമുണ്ടാക്കുക, മുതിര്‍ന്നവരോട് ബഹുമാനം കാട്ടാതിരിക്കുക. പാവങ്ങളെ കെയര്‍ ചെയ്യാതിരിക്കുക. തുടങ്ങിയ സ്വഭാവം. നമ്മുടെ പ്രവൃത്തികള്‍ മറ്റൊരാളെ ഹര്‍ട്ട് ചെയ്യരുതെന്ന് വിചാരമുള്ള സ്വന്തം സമയവും എനര്‍ജിയും ക്രിയാത്മകമായി ചെലവഴിക്കുന്ന ഒരാളണെന്റെ മനസ്സില്‍. ഒരിക്കലും ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള കണ്ടീഷന്‍സ് ഒന്നും എനിക്കില്ല’.