ഇന്ത്യ-ചൈന പ്രശ്‌നം,ഇതുവരെ പരിഹരിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി

ദില്ലി: ഇന്ത്യ ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലോക്‌സഭയില്‍ വ്യക്തമാക്കി. അതിര്‍ത്തി രേഖ സംബന്ധിച്ചു വ്യക്തത ഇല്ലെന്നാണ് ചൈനയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തിയില്‍ ചൈന വന്‍ സൈനിക വിന്യാസം നടത്തുന്നുണ്ടെന്നും എന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. അതേ സമയം വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാഞ്ഞതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സഭ ബഹിഷ്‌കരിച്ചു.അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ച സജചര്യത്തിലാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലോക്‌സഭയില്‍ പ്രസ്താവന നടത്തിയത്.

ഇതുവരെ അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി . നയതന്ത്ര ചനലികളിലൂടെയും, സൈനിക തലത്തിലും ചര്‍ചകള്‍ നടത്തി പക്ഷേ അതിര്‍ത്തി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ചൈനയുടെ നിലപാട്അതിര്‍ത്തിയെ കുറിച്ചും സമവായം സംബന്ധിച്ചു ചൈനക്കുളള നിലപാടും വ്യത്യസ്തമാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. അതോടൊപ്പം അതിര്‍ത്തിയില്‍ വലിയ സൈനിക വിന്യാസം ചൈന നടത്തിയെന്നും എന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ രാജ്യം സജ്ജമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.അതേ സമയം വിഷയത്തില്‍ ചര്‍ച്ച അനുവദില്‍കാഞ്ഞതിനെ തുടര്‍ന്ന് കോണ്ഗ്രസ് എംപിമാര്‍ സഭ ബഹിഷ്‌കരിച്ചു. പ്രസംഗത്തില്‍ കൂടുതല്‍ സമയവും പ്രധാനമന്ത്രിയെ പുകഴ്ത്താനാണ് പ്രതിരോധ മന്ത്രി ചെലവഴിച്ചതെന്നും കോണ്ഗ്രസ് ആരോപിച്ചു

Loading...