രാജ്നാഥ് സിംഗിന്റെ കൊറിയ സന്ദർശനം, മുട്ടൻ പണി കിട്ടിയത് പാകിസ്താന്

കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് വീണ്ടും തിരിച്ചടി. രാജ്‌നാഥ് സിംഗ് ദക്ഷിണ കൊറിയയിൽ നടത്തിയ നയതന്ത്ര നീക്കത്തിലൂടെ പാക് അധിനിവേശ കശ്മീരിലെ മുഴുവന്‍ കൊറിയന്‍ കമ്പനികളുടേയും നികുതി ഇളവാണ് കൊറിയ നിര്‍ത്തലാക്കിയത്.

ഭാരതം എന്നും തിരികെ നേടാന്‍ ശ്രമിക്കുന്ന പാക് അധിനിവേശ കശ്മീരിലാണ് കൊറിയന്‍ നടപടി ഉണ്ടായിരിക്കുന്നത്. ആ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കൊറിയന്‍ കമ്പനികളുടേയും നികുതി ഇളവാണ് കൊറിയ നിര്‍ത്തലാക്കിയത്.

Loading...

പ്രധാന മന്ത്രി ലീ നാക് യോനുമായിട്ടായിരുന്നു പ്രധാന ചര്‍ച്ച നടന്നത്. തുടര്‍ന്നാണ് വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വന്തംകമ്പനികള്‍ക്കുള്ള നികുതി ഒഴിവാക്കുന്ന വ്യവസ്ഥ, പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ കൊറിയ നിര്‍ത്തലാക്കിയത്. ചര്‍ച്ചയില്‍ ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഈസി) ഭാരതത്തിന് ഉണ്ടാക്കിയിരിക്കുന്ന വലിയ സുരക്ഷാപ്രശ്‌നങ്ങളും പരാമര്‍ശിക്കപ്പെട്ടതായി പ്രതിരോധ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ദക്ഷിണ കൊറിയ സന്ദര്‍ശിച്ചത്.

ലുക് ഈസ്റ്റ് പോളിസിയില്‍ നിന്ന് ആക്ട് ഈസ്റ്റ് പോളിസിയിലേക്കുള്ള ഇന്ത്യന്‍ നയതന്ത്ര സൗഹൃദത്തിന്റെ പ്രാധാന്യം സമ്മേളനത്തില്‍ രാജ്‌നാഥ് സിംഗ് എടുത്തുപറഞ്ഞു. ആയിരത്താണ്ടുകളായി ഭാരതത്തിന്റെ സാംസ്‌കാരികമായ ബന്ധം രാമായണകാലത്ത് അയോധ്യയിലേയ്ക്ക് വിവാഹബന്ധം വഴിയുള്ളതാണെന്ന ഇന്ത്യന്‍ ഇതിഹാസത്തെ സൂചിപ്പിച്ചുകൊണ്ടാണ് രാജ്‌നാഥ് സിംഗ് പ്രസംഗം ആരംഭിച്ചത്.