തിരുവനന്തപുരം : കഴിഞ്ഞ ദിവസം കല്ലമ്പലത്ത് ഉണ്ടായത് അതി ദാരുണമായ സംഭവം എന്ന് തന്നെ പറയണം. ഇന്ന് വിവാഹ പന്തൽ ഉയരേണ്ടിയിരുന്ന വീട്ടിൽ ചേതനയറ്റ രാജുവിന്റെ മൃതദേഹം എത്തും. മകളുടെ വിവാഹ ദിവസം അച്ഛനെ ക്രൂരമായി കൊലപ്പെടുത്തിയത് പൈശാചികമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു.
കൊല്ലപ്പെട്ടയാളുടെ കുടുബത്തിനൊപ്പമാണു സര്‍ക്കാരെന്നും ലഹരി ഉപയോഗം ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കാന്‍ കാരണമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് കല്ലമ്പലത്ത് വിവാഹ വീട്ടില്‍ കൊലപാതകം നടന്നത്. വധുവിന്റെ അച്ഛന്‍ രാജുവിനെ അയല്‍വാസികളായ യുവാക്കളും സുഹൃത്തുക്കളും ചേര്‍ന്ന് മണ്‍വെട്ടിക്ക് അടിച്ച് കൊല്ലുകയായിരുന്നു.
അതേസമയം പ്രതികളില്‍ ഒരാളും ശ്രീലക്ഷ്മിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് എസ്പി പറഞ്ഞു.
വിവാഹാലോചന നിരസിക്കുവാന്‍ ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലമാണ് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. ജിഷ്ണുവിന്റെ സഹോദരന്‍ ലഹരിക്ക് അടിമയാണ്. ഇവര്‍ ക്വട്ടേഷന്‍ പരിപാടിക്ക് പോകുന്നവരാണെന്നാണ് പോലീസ് പറയുന്നത്. ഇത്തരം ഒരു കുടുംബത്തിലേക്ക് മകളെ വിവാഹം ചെയ്തു അയയ്ക്കുവാനുള്ള മടിയാണ് ആലോചന നിരസിക്കുവാന്‍ കാരണം.
അതേസമയം പ്രതികളുടെ പശ്ചാത്തലം സംബന്ധിച്ചും പ്രതികള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോയെന്നതും പൊലീസ് പരശോധിക്കുകയാണെന്ന് ഡിവൈഎസ്പി സി.ജെ. മാര്‍ട്ടിനും വ്യക്തമാക്കി. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായിട്ടാണ് സൂചന. പ്രതികള്‍ കുറ്റം സമ്മതിച്ചതായി തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്‍പ അറിയിച്ചു.