പാർലമെൻറിന് പുറത്ത് പ്രതിഷേധിക്കുന്ന എംപിമാരെ ചായയുമായി കണ്ട് രാജ്യസഭാ ഉപാധ്യക്ഷൻ,അഭിനന്ദിച്ച് മോദി

ദില്ലി: കാർഷിക ബില്ലുകൾക്കെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ചതിൻറെ പേരിൽ പുറത്താക്കപ്പെട്ട എംപിമാർ പാർലമെൻറിന് പുറത്ത് പ്രതിഷേധിക്കുകയാണ്.ഇതിനിടയിലാണ് ഇവരെ കാണാനായി രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻഷ് നാരായണൻ സിംഗ് പ്രതിഷേധിക്കുന്ന എം,പിമാരെ ചായയുമായി കണ്ടത്. എന്നാൽ അദ്ദേഹത്തിൻറെ ചായ നിരസിച്ച എം.പിമാർ പ്രതിഷേധം തുടരുമെന്നും അറിയിച്ചു. അതേസമയം രാജ്യസഭാ ഉപാധ്യക്ഷൻറെ പ്രവർത്തിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് ഹരിവൻഷ് സിങ്ങിനെ പ്രശംസിച്ചത്. അദ്ദേഹത്തിൻറെ ട്വീറ്റ് ഇങ്ങനെയാണ്.

കുറച്ചുനാള്‍ മുമ്പ് തന്നെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവര്‍ക്ക് വ്യക്തിപരമായി ചായ നല്‍കി, എളിയ മനസ്സോടും വലിയ ഹൃദയത്തോടും കൂടി ധര്‍ണയില്‍ ഇരിക്കുന്നവര്‍ ശ്രീ ഹരിവന്ദ് ജി അനുഗ്രഹിക്കപ്പെട്ടുവെന്ന് കാണിക്കുന്നു. അത് അവന്റെ മഹത്വം കാണിക്കുന്നു. ഹരിവന്‍ഷ് ജിയെ അഭിനന്ദിക്കുന്നതിനായി ഞാന്‍ ഇന്ത്യയിലെ ജനങ്ങളുമായി ചേരുന്നു- മോദി ട്വീറ്റ് ചെയ്തു.കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്നതിനിടെയാണ് രാജ്യസഭയിലെ എട്ട് പ്രതിപക്ഷ അംഗങ്ങളെ സഭയിലെ ബാക്കി സെഷനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഡെറക് ഓബ്രിയന്‍, സഞ്ജയ് സിംഗ്, രാജീവ് സതവ്, കെ കെ രാഗേഷ്, സയ്യിദ് നസീജ് ഹുസൈന്‍, ഡോല സെന്‍, നിപുന്‍ ബോറ, എളമരം കരീം എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാര്‍.

Loading...