ജയമുറപ്പിച്ച്‌ എല്‍.ഡി.എഫ്; ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്

പാലാ: ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജോസ്.കെ.മാണി തന്നെയാണ് മത്സരിക്കുന്നത്.

99 നിയമസഭാംഗങ്ങളുള്ള എല്‍.ഡി.എഫിന് വിജയം ഉറപ്പാണെന്നതില്‍ സംശയമില്ല. 41 അംഗങ്ങളുള്ള യുഡിഎഫ് ശൂരനാട് രാജശേഖരനെയാണ് സ്ഥാനാര്‍ത്ഥിയാക്കിരിക്കുന്നത്.

Loading...

രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ നിയമസഭാ സമുച്ചയത്തിലെ പ്രത്യേക പോളിംഗ് ബൂത്തിലായിരിക്കും എം.എല്‍.എമാര്‍ വോട്ടു രേഖപ്പെടുത്തുക. 5 മണിക്കാണ് വോട്ടെണ്ണല്‍.

അരമണിക്കൂറിനുള്ളില്‍ ഫലപ്രഖ്യാപനം നടത്തും. യുഡിഎഫ് പിന്തുണയോടെയാണ് 2018ല്‍ ജോസ് കെ മാണി രാജ്യസഭയിലെത്തിയത്. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ട് ഇടതുമുന്നണിയുടെ ഭാഗമായതോടെ രാജ്യസഭാംഗത്വം രാജിവച്ചു. തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2024 വരെയാണ് കാലാവധി. പശ്ചിമ ബംഗാളിലും ഒഴിവ് വന്ന ഒരു രാജ്യസഭാ സീറ്റിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും.