രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി: ഇന്ന് മുതൽ പതിമൂന്ന് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം: തെരഞ്ഞെടുപ്പ് 24ന്

ദില്ലി: രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. ഇന്ന് മുതൽ ഈ മാസം പതിമൂന്ന് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഈ മാസം 24-ാം തീയതിയാണ് തെരഞ്ഞെടുപ്പ് നടക്കുക. നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി. ടിക്കാറാം മീണ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകനാകും.

അതേസമയം, രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടിയാണ് സ്ഥാനാർത്ഥി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ജയസാധ്യത കുറവാണെങ്കിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കിൽ ഈസി വാക്കോവര്‍ ഉണ്ടാകുമെന്നും അത് രാഷ്ട്രീയ തിരിച്ചടിക്ക് കാരണമായേക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. തുടര്‍ന്നാണ് സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയത്.

Loading...

എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എം വി ശ്രേയാംസ് കുമാർ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ശ്രേയാംസ് കുമാർ മത്സരിക്കണമെന്ന് എൽജെഡി ആവശ്യപ്പെട്ടിരുന്നു. സീറ്റ് സൽകാമെന്ന് സിപിഐഎം തത്വത്തിൽ എൽജെഡി നേതൃത്വത്തിന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ആഗസ്റ്റ് 24നാണ് തെരഞ്ഞെടുപ്പ്.