ഓടിഷന് വിളിക്കും, പിന്നീട് ഉണ്ടാകുന്നത്, രാഖി സാവന്തിന്റെ വെളിപ്പെടുത്തൽ

പലപ്പോളും പല പരാമർശങ്ങൾ നടത്തി വാർത്തകളിൽ ഇടം പിടിച്ച ബോളിവുഡ് നടിയാണ് രാഖി സാവന്ത്. ഇപ്പൊൾ കുട്ടിക്കാലത്തെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്ത് എത്തി ഇരിക്കുക ആണ് അവർ.

വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നുവെന്ന് രാഖി പറഞ്ഞു. ‘അമ്മ ആശുപത്രി ജീവനക്കാരിയായിരുന്നു. അന്ന് മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന ഭക്ഷണം പോലും കഴിച്ചിട്ടുണ്ട്. ചവറ്റുകൊട്ടയില്‍ നിന്നുവരെ അമ്മ ഭക്ഷണം ശേഖരിച്ച് വീട്ടില്‍ കൊണ്ടുവന്ന് തരുമായിരുന്നു” – രാഖി പറയുന്നു.

Loading...

സിനിമയില്‍ ആദ്യകാലത്ത് അവസരം ചോദിച്ച് ചെല്ലുമ്പോള്‍ നിങ്ങളുടെ കഴിവുകള്‍ പുറത്തുകാണിക്കൂ എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നു.അവരെന്ത് കഴിവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നു. വിവിധ പോസിലുള്ള ചിത്രങ്ങളുമായി ചലച്ചിത്രപ്രവര്‍ത്തകരെ കാണാന്‍ ഓഡിഷന് ചെല്ലുമ്പോള്‍ ചെല്ലുമ്പോള്‍ അവര്‍ എനിക്ക് പിന്നിലെ കതക് വലിച്ചടക്കും. പിന്നെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടായിരിക്കും അവിടെ നിന്ന് രക്ഷപ്പെടുക’- രാഖി പറഞ്ഞു.

അതേസമയം ബോളിവുഡ് താരം രാഖി സാവന്ത് തന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്നു എന്ന് യൂട്യൂബ് താരമായ ദീപക് കലാൽ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. രാഖി രണ്ടു മാസം ഗർഭിണിയെന്ന് ആരോപണം. ഏതാണ്ട് ഒരു മാസം മുൻപ് ആയിരുന്നു ബിസിനസ്സുകാരൻ റിതേഷുമായുള്ള രാഖിയുടെ വിവാഹം.

2018 അവസാനത്തോടെ ദീപക്കുമായുള്ള വിവാഹം ഉണ്ടാവും എന്ന് രാഖിയും ദീപകും ഇൻസ്റ്റാഗ്രാമിൽ വിവാഹ ക്ഷണക്കത്തുൾപ്പെടെ പോസ്റ്റ് ചെയ്ത് ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് നടന്നിരുന്നില്ല. ഇപ്പോൾ ഒരു ഇൻസ്റ്റാഗ്രാം വീഡിയോ വഴിയാണ് ദീപക് ആരോപണം ഉന്നയിക്കുന്നത്.

സിന്ദൂരവും മെഹന്ദിയും അണിഞ്ഞുള്ള രാഖിയുടെ ഫോട്ടോഷൂട്ട് ഇൻസ്റ്റാഗ്രാമിൽ എത്തിയ ശേഷമാണ് ഇവർ വിവാഹിതയാണോ എന്ന സംശയം ആരാധകർക്കുണ്ടായത്. എന്നാൽ അത് വെറും ഫോട്ടോഷൂട്ട് ആണെന്ന് പറഞ്ഞു തള്ളിയ രാഖി, പിന്നീട് വിവാഹം കഴിഞ്ഞെന്ന വാർത്ത സ്ഥിരീകരിക്കുകയായിരുന്നു.

നേരത്തെ തന്റെ ഭര്‍ത്താവ് അവഗണിക്കുന്നുവെന്ന പരാതിയുമായി ബോളിവുഡിലെ വിവാദ താരം രാഖി സാവന്ത് രംഗത്ത് എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിലാണ് രാഖിയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവ് രിതേഷ് തന്നെ വല്ലാതെ അവഗണിക്കുന്നുവെന്നും തനിക്കത് സഹിക്കാന്‍ കഴിയുന്നില്ലെന്നും രാഖി വ്യക്തമാക്കുന്നു. ലൈവില്‍ പൊട്ടിക്കരഞ്ഞ് ആണ് നടി എത്തുന്നത്.

നിങ്ങള്‍ എന്തു പറഞ്ഞാലും ഞാന്‍ ചെയ്യാന്‍ തയ്യാറാണ്. ഞാന്‍ നിങ്ങളെ വല്ലാതെ സ്നേഹിക്കുന്നൂ. എന്നെ അവഗണിക്കരുതേ’.- രാഖി പറയുന്നു. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതയായ വിവരം രാഖി പുറത്ത് വിട്ടത്. പ്രവാസി വ്യവസായി രിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപിന്റെ കമ്ബനിയിലാണ് ജോലി ചെയ്യുന്നതെന്നും രാഖി പറഞ്ഞു.

ഭര്‍ത്താവിന്റെ സ്വകാര്യത മാനിച്ച്‌ താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി കൂട്ടിച്ചേര്‍ത്തു. കൊമേഡിയന്‍ ദീപക് കലാലിനെ വിവാഹം കഴിക്കുമെന്നാണ് നേരത്തേ രാഖി പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്ന് രാഖി അറിയിക്കുകയായിരുന്നു.