ഗുര്‍മീത് റാം റഹിമുമായി തനിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് രാഖി സാവന്ത്

മുംബൈ: ബലാല്‍സംഗക്കേസില്‍ ജയിലിലായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിമുമായി തനിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന വിവാദ നടിയും ഐറ്റം ഡാന്‍സറുമായ രാഖി സാവന്ത് വെളിപ്പെടുത്തി.

താന്‍ ഗുര്‍മീതിന്‍റെ രഹസ്യ സങ്കേതത്തില്‍ പോയിട്ടുണ്ടെന്നും രാഖി പറയുന്നു. ഗുര്‍മീതിന്റെ ജിവീതം സിനിമയാവാന്‍ പോവുമ്പോള്‍ വളര്‍ത്തുമകളായ ഹണിപ്രീത് സിങിന്റെ റോള്‍ ചെയ്യുന്നത് രാഖിയാണ്. ഗുര്‍മീതിനെയും ഹണിപ്രീതിനെയും കഴിഞ്ഞ മൂന്നര വര്‍ഷത്തോളമായി തനിക്ക് അറിയാമെന്ന് രാഖി പറഞ്ഞു. നിരവധി തവണ ഇരുവരെയും കണ്ടിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

Loading...

ഒരിക്കല്‍ ഗുര്‍മീതിന്റെ ആസ്ഥാനത്തുള്ള ഗുഹയിലും താന്‍ പോയിട്ടുണ്ടെന്ന് രാഖി വെളിപ്പെടുത്തി. ഗുര്‍മീത് ക്ഷണിച്ചതിനെ തുടര്‍ന്നായിരുന്നു ഇതെന്നും അവര്‍ പറയുന്നു. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഗുര്‍മീത് ക്ഷണിച്ചതിനെ തുടര്‍ന്നാണ് അന്ന് അവിടെ പോയതെന്നും രാഖി വ്യക്തമാക്കി. പക്ഷെ താന്‍ ഗുര്‍മീതുമായി അടുത്ത് ഇടപഴകുന്നത് വളര്‍ത്തുമകളായ ഹണിപ്രീതിനെ അസ്വസ്ഥയാക്കിയിരുന്നതായി രാഖി വെളിപ്പെടുത്തി.

ഹണിപ്രീതും ഗുര്‍മീതും തമ്മില്‍ അച്ഛനും മകളും തമ്മിലുള്ള ബന്ധമല്ല മറിച്ച് കാമുകി കാമുകന്‍മാര്‍ തമ്മിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് രാഖി പറയാതെ പറഞ്ഞു. തന്റെ കാമുകനെ നഷ്ടപ്പെടുമോയെന്ന ഭയമാവാം ഹണിപ്രീതിനെ അന്ന് അസ്വസ്ഥയാക്കിയതെന്നും രാഖി സംശയം പ്രകടിപ്പിച്ചു. ഗുര്‍മീതിനു ചുറ്റും അല്‍പ്പ വസ്ത്രധാരികളായ നിരവധി സുന്ദരികളെയാണ് അന്നു ഗുഹയില്‍ പോയപ്പോള്‍ കണ്ടത്. ഇതു കണ്ട താന്‍ ഞെട്ടിപ്പോയെന്നും രാഖി വെളിപ്പെടുത്തി.

തന്റെ വനിതാ അനുയായികളെ ഗുര്‍മീത് പീഡിപ്പിച്ചതിനെ കുറിച്ചും പുരുഷ അനുയായികളെ വന്ധീകരിച്ചതിനെ കുറിച്ചും തനിക്കു അറിയില്ലെന്നും രാഖി പറയുന്നു.ഗുര്‍മീത് അഭിനയിച്ച മെസഞ്ചര്‍ ഓഫ് ഗോഡെന്ന സിനിമയ്ക്കിടെ മുംബൈയില്‍ വച്ചാണ് ഗുര്‍മീതിനെ ആദ്യമായി കണ്ടതെന്ന് രാഖി പറഞ്ഞു. സിനിമയില്‍ തന്റെ പ്രകടനത്തെ പ്രശംസിച്ച അദ്ദേഹം തനിക്കു രാജ്യസഭാ ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നതായും രാഖി കൂട്ടിച്ചേര്‍ത്തു.

ഗുര്‍മീതിന്റെ ക്ഷണമനുസരിച്ച് അന്നു താന്‍ ഗുഹയില്‍ പോയപ്പോള്‍ മദ്യം നല്‍കിയതായും രാഖി വെളിപ്പെടുത്തി. അതു കുടിച്ച ശേഷം താന്‍ അബോധാനവസ്ഥയിലായിപ്പോയി. ഗുര്‍മീതിന് ചില ദുരുദ്ദേശങ്ങള്‍ തനിക്കു മേല്‍ ഉണ്ടായിരുന്നു. പക്ഷെ ഹണിപ്രീത് ഇതിനു അനുവദിച്ചില്ലെന്നും രാഖി പറഞ്ഞു. ചില ത്യാഗങ്ങള്‍ സഹിക്കേണ്ടിവരുമെന്ന് ഗുര്‍മീത് ഒരിക്കല്‍ തന്നോട് പറഞ്ഞിരുന്നു. ഈ ത്യാഗം എന്താണെന്ന് ഇപ്പോഴാണ് എനിക്കു മനസ്സിലായത്. അദ്ദേഹം ഉദ്ദേശിച്ചത് കാസ്റ്റിങ് കൗച്ച് ആയിരുന്നെന്നും രാഖി വെളിപ്പെടുത്തി.

ഒരിക്കല്‍ ഗുര്‍മീതും ഹണിപ്രീതും തന്നെ ഒരു ഹോട്ടലിലേക്ക് വിളിപ്പിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് നിരവധി പെണ്‍കുട്ടികളെയാണ് ഹണിപ്രീത് അന്നു റൂമിലേക്ക് കൊണ്ടുവന്നത്. ഗുര്‍മീതും ഹണിപ്രീതും ഒരുമിച്ച് ഒരു മുറിയിലാണ് അന്നു കഴിഞ്ഞത്. റൂമിലെ ബാത്ത്‌റൂമില്‍ പല ഗുര്‍മീത് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് തെളിയിക്കുന്ന പലതും താന്‍ കണ്ടു. അന്നു തന്നെ അവര്‍ കൊലപ്പെടുത്തുമോയെന്ന് ഭയപ്പെട്ടിരുന്നതായും രാഖി വെളിപ്പെടുത്തി.