കേന്ദ്രമന്ത്രി രാം ലിലാസ് പാസ്വാന്‍ അന്തരിച്ചു

ദില്ലി: കേന്ദ്ര മന്ത്രിയും എല്‍ജെപി നേതാവുമായ രാം വിലാസ് പാസ്വാന്‍ അന്തരിച്ചു .74 വയസ്സായിരുന്നു.കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരുന്നു. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന പസ്വാന്‍ ആഴ്ചകളായി ആശുപത്രിയിലായിരുന്നു. മകന്‍ ചിരാഗ് പാസ്വാനാണ് മരണവിവരം അറിയിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു രാംവിലാസ് പസ്വാന്‍. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായിരുന്നു. ബിഹാറില്‍ നിന്നുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന ദളിത് നേതാവ് കൂടിയാണ് പസ്വാന്‍.

ജനതാ പാര്‍ട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരേ കടുത്ത നിലപാടെടുത്ത വിദ്യാര്‍ഥി നേതാവായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള സമരമുഖമാണ് പസ്വാനിലെ രാഷ്ട്രീയ നേതാവിനെ പുറത്തുകൊണ്ടുവരുന്നത്. ഏറെക്കാലം തടവിലായ പസ്വാന്‍ പിന്നീട് നടന്ന നിരവധി തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ചു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം.രാഷ്ട്രീയത്തില്‍ റാംവിലാസ് പാസ്വാന്റെ പേരില്‍ ഒന്നിലധികം റെക്കോര്‍ഡുകളുണ്ട്. ബിഹാര്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ, ആറു പ്രധാനമന്ത്രിമാരുടെ കീഴില്‍ മന്ത്രി. 1969ല്‍ ബിഹാര്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ അരനൂറ്റാണ്ടായി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലുള്ള രാജ്യത്തെ അപൂര്‍വം ചില നേതാക്കളിലൊരാളായിരുന്നു പസ്വാന്‍.

Loading...