രാമക്ഷേത്ര നിർമാണത്തിന് തുടക്കമായി; വെള്ളിശില പാകി പ്രധാനമന്ത്രി

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് തുടക്കമായി. അടുത്ത മൂന്നര വർഷം കൊണ്ടായിരിക്കും ക്ഷേത്ര നിർമാണത്തിന്റെ ആദ്യം ഘട്ടം പൂർത്തിയാക്കുക. പ്രധാനമന്ത്രി 40 കിലോ വെള്ളി ശില പാകിയതോടെയാണ് രാമക്ഷേത്ര നിർമാണത്തിന് തുടക്കമായത്. പ്രധാന വിഗ്രഹവും എട്ട് ഉപവിഗ്രഹങ്ങളും ചടങ്ങിൽ പൂജിച്ചു. ശിലാ പൂജയും ഭൂമി പൂജയും പ്രധാനമന്ത്രിയുടെയും 200 പ്രത്യേക അതിഥികളുടെയും സാന്നിധ്യത്തിൽ പൂർത്തിയായി. വേദിയിൽ ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ നൃത്ത്യ ഗോപാൽ ദാസ്, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സംസ്ഥാന ഗവർണർ ആനന്ദി ബെൻ പാട്ടീൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണുള്ളത്. താത്കാലിക ക്ഷേത്രത്തിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി.

രാമക്ഷേത്രം ദേശീയതയുടെ അടയാളമായി മാറും. രാമക്ഷേത്രം സമ്പദ് വ്യവസ്ഥയേയും, വിനോദ സഞ്ചാരത്തെയും ഉത്തേജിപ്പിക്കും. ‘മനുഷ്യനെയും ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാകും രാമക്ഷേത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം പോലെയായിരുന്നു ക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടവും. ദളിതരും, പിന്നാക്ക വിഭാഗങ്ങളും ക്ഷേത്രം യാഥാർത്ഥ്യമാകാൻ ആഗ്രഹിച്ചു. ക്ഷേത്രം നിലവിൽ വരുന്നതോടെ അയോധ്യയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Loading...

തലമുറകളുടെ കാത്തിരിപ്പാണ് ഇതിലൂടെ സഫലമായതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടെയും അഭിമാന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമാധാനപരമായി ഏത് പ്രശ്‌നവും പരിഗണിക്കാമെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം വാദിച്ചു.