പുണ്യറമദാനിൽ ശ്രദ്ധനേടുകയാണ് സിയ ഉൽ ഹഖിന്റെ “റമദാൻ” മ്യൂസ്ക്ക് വീഡിയോ. അവെനിർ ടെക്നോളജിയുടെ സംഗീത വീഡിയോ “റമദാൻ” യുട്യൂബിലാണ് റിലീസ് ചെയ്തത്. ഫൗസിയ അബൂബക്കർ രചന നിർവഹിച്ച് ഷിബു സുകുമാരൻ ഈണം പകർന്ന “റമദാൻ” ആലപിച്ചിരിക്കുന്നത് സിയ ഉൽ ഹഖാണ്. പുണ്യ റമദാൻ മാസത്തിൽ പുറത്തിറക്കിയ വീഡിയോയ്ക്ക് ഇതിനിടയിൽ തന്നെ വൻ വരവേൽപ്പാണ് വിശ്വാസികൾക്കിടയിൽ ലഭിച്ചിരിക്കുന്നത്. ആലാപന ശൈലിയും വരികളിലെ വാക്കുകകളും എത്രകേട്ടാലും മതിവരില്ലെന്നുമാണ് ജനങ്ങളുടെ അഭിപ്രായം.
സൻരാജ് അമൃതം സംവിധാനം ചെയ്ത ആൽബത്തിൽ ക്യാമറ കൈകാര്യം ചെയ്തത് അഖിൽ കൃഷ്ണയാണ്. ആൽബം നിർമ്മിച്ചിരിക്കുന്നത് ഇർഷാദ് എം ഹസ്സനാണ്. നിഖിൽ മോഹൻ, നിഖിൽ ചന്ദ്രൻ, അഖിൽ നാരായണൻ, ആസിഫ് അഹമ്മദ്, ഷിബു സുകുമാരൻ, സുഖൈൽ കല്ലേരി, ഡിജെ ദാസ്, നൗഫല്ഡ ബാബു, ലാൽ കൃഷ്ണ, ശ്രീനാഥ് എസ്, രജീഷ് കെ ആർ, മുഹമ്മദ് ഇല്ലിയാസ്, സെൽവിൻ വർഗ്ഗീസ്, സഹദ് ഉസ്മാൻ,
തുടങ്ങിയവർ ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരാണ്.