20 കോടി പിരിച്ച് രാമപുരം പള്ളി പണി കഴിഞ്ഞപ്പോൾ കണക്കില്ലെന്ന് വിശ്വാസികൾ

പാലാ: ചിലവു കുറക്കണം എന്നും ലളിത ജീവിതം നയിക്കണം എന്നും മാർപ്പാപ്പ പറയുമ്പോൾ ആഢംബരം ആകാശം മുട്ടെ ഉയർത്തുകയാണ്‌ പള്ളികൾ. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പാലാ രാമ പുരം പള്ളി 20 കോടിക്ക് നിർമ്മിച്ചതുമായി ബന്ധപ്പെട്റ്റാണ്‌. പ്രാർഥിക്കാൻ കൂടുന്ന ഒരു പ്രദേശ വാസികളുടെ ആരാധാനാലയം പണിയാൻ 20 കോടി രൂപ എന്നത് വലിയ ഒരു സംഖ്യ തന്നെ. ഇത് ഒരു പഞ്ചായത്തിന്റെ ഏതാനും വാർഡുകളിൽ ഉള്ള ജനങ്ങളിൽ നിന്നും മാത്രം പിരിച്ച സംഖ്യ എൻങ്കൂടി ഓർക്കുമ്പോൾ ധൂർത്തിന്റെയും, കർശന പിരിവിന്റെയും വസ്തുതകളും, വിശ്വാസികളുടെ ബുദ്ധിമുട്ടുകളും മനസിലാക്കാവുന്നതേ ഉള്ളു. ആ പ്രദേശത്തേ അത്രയും വിശ്വാസികളുടെ ജിവിതം കരുപിടിപ്പിക്കാനും, അവരുടെ ച്കിൽസക്കും, മക്കളുടെ കാര്യത്തിനും പോലും പണം നീക്കിവയ്ക്കാതെ ആവാം പള്ളിക്ക് 20 കോടി നല്കിയത്. അത് എന്തും ആകട്ടേ..വിശ്വാസികളുടെ കാര്യം.

പള്ളി നിർമ്മാണത്തിൽ അഴിമതി നടന്നതായും അന്വേഷിക്കണം എന്നും വിശ്വാസികൾ പ്രവാസി ശബ്ദം ഓൺലൈനുമായി പങ്കുവയ്ക്കുന്നു. അവർ പറയുന്നത് ഇങ്ങിനെയാണ്‌.പാലാ രൂപതയിലുള്ള രാമപുരം ഇടവകയിൽ അടുത്തിടെ പൂർത്തീകരിച്ച ഭീമൻ പള്ളിയുടെയും അനുബന്ധ പരിപാടികളുടെയും പേരിൽ കോടികളുടെ തട്ടിപ്പ് നടന്നതായി ആരോപണം അന്വേഷിക്കണം. വിശ്വാസികൾ പാലാ രൂപതയിൽ പരാതികൾ നല്കിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ രൂപത അന്വേഷണ സമിതിയെ നിയോഗിച്ചതായുള്ള വിവരമാണ് പുറത്ത് വരുന്നത്.

ജനുവരി മാസം 13നാണു പള്ളി വിശ്വാസികൾക്കായി തുറന്നു കൊടുത്തത്. 20 കോടിയോളം മുടക്കി പണിതീർത്ത പള്ളിയുടെ നിർമ്മാണത്തിലെ പ്രാരംഭഘട്ടം മുതലേ വിവാദങ്ങളും ഉയർന്നു വന്നിരുന്നു. പുതിയ പള്ളിയുടെ നിർമ്മിതിക്കായി പഴയ പള്ളി പൊളിക്കാൻ തീരുമാനിച്ചതുമുതൽ ഇടവകയിലെ ഒരു വിഭാഗം ആളുകളുമായി തർക്കങ്ങൾ തുടങ്ങിയിരുന്നു. ഒടുവിൽ നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് പുരാവസ്തുവകുപ്പ് പള്ളിഏറ്റെടുത്തിരുന്നു. നിർമ്മാണത്തിന്റെ ഇടയിൽ പള്ളിയുടെ പ്ലാൻ മാറ്റിയത് നിർമ്മണത്തിലെ പിശക് മൂലമാണെന്ന് സംസാരം ഉണ്ടായിരുന്നു. ഇത് കോടികളുടെ നഷ്ടത്തിന് വഴിവെച്ചിരുന്നു. പള്ളിപണിയുടെ കണക്ക് ഇതേവരെ വ്യക്തമായി ഇടവക ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചില്ലപള്ളിപണിയിൽ ഉണ്ടായിരിക്കുന്ന ക്രമക്കേടുകൾ അന്വേഷിക്കണം . ഇതിനു പിന്നാലെ പള്ളിവക സ്വത്തുക്കൾ പണയംവെച്ച് ലോൺ എടുക്കാനുള്ള നീക്കം കൂടി നടക്കുന്നുവെന്നറിഞ്ഞതോടെ വിശ്വാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.

പ്രവാസികളിൽ നിന്നും പിരിച്ചതിനു കണക്കില്ല.

പാലാ രൂപതയിലെ ഏറ്റവും വരുമാനമുള്ള പള്ളികളിൽ ഒന്നാണ് രാമപുരം. പള്ളിയോടു ചേർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും പ്രവർത്തിക്കുന്നുണ്ട്. പള്ളി പണിക്കായി വേണ്ട പണം നാട്ടുകാരിൽ നിന്നും പിരിച്ചെടുത്തിരുന്നു. ഇതിനായി പള്ളിവികാരി നടത്തിയ വിദേശയാത്രകൾ ഇതിനു മുൻപേ ഇടവകാംഗങ്ങൾ ചോദ്യം ചെയ്തിരുന്നു. വിദേശത്ത് പോയി പ്രവാസികളിൽ നിന്നും ലഭിച്ച പണം കണക്കുകളിൽ ഉണ്ടോ എന്നറിയാൻ കണക്കുകൾ പുറത്ത് വിടണം. പ്രവാസികൾ അയച്ചു തന്ന പണവും വെളിപ്പെടുത്തണം. വിശ്വാസികൾ നിർദ്ദേശിക്കുന്ന ഓഡിറ്ററും, പള്ളിയുടെയും രൂപതയുടേയും ഓഡിറ്ററും ഒന്നിച്ചിരുന്ന് കണക്കുകൾ പരിശോധിക്കണം. വൈദീകർ എഴുതി തയ്യാറാക്കുന്ന ഒപ്പിക്കൽ കണക്ക് അവതരിപ്പിച്ചാൽ പ്രക്ഷോഭം തുടങ്ങും എന്നും വിശ്വാസികൾ മുന്നറിയിപ്പ് നല്കുന്നു.തുടക്കത്തിലെ ഏഷ്യയിലെ ഏറ്റവും വലിയ പള്ളി എന്ന് പ്രചാരണം നടത്തിയെങ്കിലും ഇപ്പോൾ അത്തരം വാദങ്ങൾ ഒന്നും ഉന്നയിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഏഷ്യയിലെ ഏറ്റവും വലിയ പള്ളി പണിയാം എന്നു പറഞ്ഞായിരുന്നു പിരിവുകൾ. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും പാറേമ്മാക്കൽ തോമ്മാകത്തനാരുടെയും കബറിടം സ്ഥിതി ചെയ്യുന്ന പള്ളിയായിട്ടും ഇവരുടെ ചിത്രങ്ങൾ പള്ളിയുടെ പ്രധാന ഭാഗങ്ങളിൽ സ്ഥാപിക്കാത്തതിൽ വൻവിമർശനമാണ് ഉയരുന്നത്.  സത്യസന്ധമായ കണക്ക് പുറത്ത് വിടുന്നവരെ പ്രതിഷേധം തുടരാനാണ് ഇടവകവിശ്വാസികളുടെ തീരുമാനം.

മുമ്പ് ഒരു ഓഡിറ്റർ ക്ണക്കുകൾ നോക്കാൻ വന്നിരുന്നു.ഓഡിറ്റർ സംശയം പ്രകടിപ്പിച്ചപ്പോൾ അയാളെ മാറ്റി. അതോടെ സഹഓഡിറ്റർ പിന്മാറി. പള്ളി വെഞ്ചരിപ്പിനു 12.5 ലക്ഷം രൂപയാണ്‌ ഭക്ഷണത്തിനു ചിലവിട്ടത്.എന്നാൽ ഇത് തികയാതെ പോയി. ഒരാൾക്ക് 90 രൂപയ്ക്ക് കാറ്ററിങ്ങ് കാർക്ക് കൊടുക്കുകയായിരുന്നു. മാത്രമല്ല 70 രൂപക്കും 80 രൂപക്കും മറ്റ് കാറ്ററിങ്ങ്കാർ ഇതേ ഭക്ഷണം കൊടുക്കാൻ തയ്യാരായി വന്നപ്പോൾ അവരെ ഒഴിവാക്കി. ഇടവകക്കാർ ചേർന്ന് സ്നേഹവിരുന്ന് ഭക്ഷണം ഉണ്ടാക്കിയിരുന്നു എങ്കിൽ പാതി ചിലവു പോലും വരില്ലായിരുന്നു എന്നും ചൂണ്ടിക്കാട്ടുന്നു