ചെന്നൈ: തെന്നിന്ത്യൻ നടി രംഭയും ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ പുതിയൊരു വാർത്തയാണ് ചെന്നൈയിൽ നിന്നും പുറത്തു വരുന്നത്. പിരിഞ്ഞു താമസിക്കുന്ന ഭർത്താവിനൊപ്പം ജീവിക്കണമെന്നാവശ്യപ്പെട്ട് രംഭ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ.
തനിക്ക് ഭർത്താവിനും കുട്ടികൾക്കുമൊപ്പം ജീവിച്ചാൽ മതിയെന്നാണത്രേ നടിയുടെ ആവശ്യം. രംഭ സമര്‍പ്പിച്ച ഹര്‍ജിയില്‍, ഭര്‍ത്താവ് ഇന്ദിരാകുമാറും കുടുംബവുമായി ചര്‍ച്ച നടത്തി തീരുമാനം എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. 2010-ലാണ് കാനഡയില്‍ വ്യവസായിയായ ഇന്ദിരാകുമാറുമായി രംഭയുടെ വിവാഹം നടന്നത്. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ദിരാകുമാറും അമ്മയും കുട്ടികളും കോടതിയില്‍ എത്തിയിരുന്നു. കൂടെ ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പ്രതിമാസം തനിക്ക് രണ്ടര ലക്ഷം രൂപ നല്‍കണമെന്ന് രംഭ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് രംഭ ചെന്നൈയിലെ കുടുംബ കോടതിയിലും ഹർജി നൽകിയിരുന്നു. ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതാണെന്ന വാർത്ത വിവാഹ ശേഷമാണ് രംഭ അറിഞ്ഞത്. മാത്രമല്ല ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നതായും രംഭ വെളിപ്പെടുത്തി. ഇതെ തുടർന്നാണ് ഇരുവരും പിരിഞ്ഞതെന്നാണ് വിവരം.