ചെന്നൈ: പിരിഞ്ഞ് നിൽക്കുന്ന ഭർത്താവിനും മക്കളും ഒന്നിച്ചു ജീവിക്കണമെന്നാവിശ്യപ്പെട്ട് ചലച്ചിത്രതാരം രംഭ കോടതിയിൽ.രംഭയോടപ്പം താമസിക്കാതെ ഒഴിഞ്ഞു നിൽക്കുന്ന ഭർത്താവ് തന്നോടപ്പം താമസിക്കണമെന്നാവിശ്യപ്പെട്ടാണ് രംഭ കോടതയിൽ എത്തിയത്.രംഭ സമർപ്പിച്ച ഹർജിയിൽ, ഭർത്താവ് ഇന്ദിരാകുമാറും കുടുംബവുമായി ചർച്ച നടത്തി തീരുമാനം എടുക്കാൻ കോടതി നിർദ്ദേശിച്ചു. 2010-ലാണ് കാനഡയിൽ വ്യവസായിയായ ഇന്ദിരാകുമാറുമായുള്ള താരത്തിന്റെ വിവാഹം. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് ചെന്നൈ കോടതിയെയും സമീപിച്ചിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്ന് ഇന്ദിരാകുമാറും അമ്മയും കുട്ടികളും കോടതിയിൽ എത്തിയിരുന്നു. കൂടെ ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ പ്രതിമാസം തനിക്ക് രണ്ടര ലക്ഷം രൂപ നൽകണമെന്ന് രംഭ ആവശ്യപ്പെട്ടു.ഭർത്താവിനൊപ്പം ഒരുമിച്ച് താമസിക്കുന്നതുവരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് രംഭ പറയുന്നത്.
Home Entertainment ഭർത്താവും ഒന്നിച്ചു ജീവിക്കണമെന്നാവിശ്യപ്പെട്ട് ചലച്ചിത്രതാരം രംഭ കോടതിയിൽ;ഭർത്താവ് ഉപേക്ഷിച്ചിട്ട് മാസങ്ങളായി