സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് പോ​കു​ന്ന​ത് പി​ആ​ര്‍ വ​ര്‍​ക്ക് ന​ട​ത്തി​: പ്ര​ള​യ ഫ​ണ്ട് മു​ക്കി​യ​തി​ലും രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ലും സ​ര്‍​ക്കാ​രി​ന് മ​റു​പ​ടി​യി​ല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തെ വി​ക​സ​ന മു​ര​ടി​പ്പി​ലേ​ക്ക് ത​ള്ളി​വി​ട്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജനത്തിന് ഒരു ഉപകാരവുമില്ലാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രകടപത്രികയിലെ വാഗ്ദാനങ്ങൾ പൂർത്തിയാക്കിയെന്നു പറയുന്നത് അവകാശവാദം മാത്രം. രാഷ്ട്രീയ കൊലപാതകങ്ങളും ബന്ധു നിയമനങ്ങളും സ്വജനപക്ഷപാതവും ആണ് സർക്കാരിന്‍റെ മുഖമുദ്ര. നവകേരള നിർമാണത്തിൽ ഒരിഞ്ച് പോലും സർക്കാർ മുന്നോട്ട് പോയില്ല.

കോ​വി​ഡി​ന്‍റെ മ​റ​വി​ല്‍ അ​ഴി​മ​തി മൂ​ടി​വ​യ്ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. എ​ല്ലാ രം​ഗ​ത്തും സ​ര്‍​ക്കാ​ര്‍ സമ്പൂ​ര്‍​ണ പ​രാ​ജ​യ​മാ​ണ്. ന​വ​കേ​ര​ള നി​ര്‍​മാ​ണ​ത്തി​ല്‍ ഒ​രി​ഞ്ച് പോ​ലും മു​ന്നോ​ട്ടു പോ​യി​ട്ടി​ല്ല. ലോ​ക​ബാ​ങ്ക് സ​ഹാ​യം സ​ര്‍​ക്കാ​ര്‍ വ​ക​മാ​റ്റി ചെ​ല​വാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി ശ​രി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വി​മ​ര്‍​ശി​ച്ചു. രണ്ട് വർഷമായിട്ടും നവകേരള പ്രതിജ്ഞ പുതുക്കാം എന്ന് മാത്രമാണ് മുഖ്യമന്ത്രി പറയുന്നത്. റിബിൾഡ് കേരള മല എലിയെ പ്രസവിച്ച പോലെയാണ്. ഏത് സർക്കാരും നടപ്പാക്കുന്ന പദ്ധതികൾ മാത്രമേ ഈ സർക്കാരും ചെയ്തിട്ടുള്ളൂ. പുതിയ ഒരു പദ്ധതിയും ഇല്ല. പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ശരിയായി ഉപയോഗിക്കുന്നില്ല. 2000 കോടി രൂപ ഇപ്പോഴും കെട്ടിക്കിടക്കുന്നു.ലോകബാങ്ക് സഹായം പോലും സർക്കാർ വകമാറ്റി ചെലവാക്കി. 2000 കോടിയുടെ തീരദേശ പാക്കേജിൽ നിന്നും ഒരു രൂപ പോലും ചെലവക്കിയില്ല.

Loading...

കൊവിഡിന്‍റെ മറവിൽ അഴിമതി മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊവിഡ് അടക്കമുള്ള ദുരന്തസമയങ്ങളിൽ പ്രതിപക്ഷം സർക്കാരിനോട് സഹകരിച്ചു .പക്ഷെ അഴിമതിയും ധൂർത്തും ചൂണ്ടികാണിക്കാതെ മുന്നോട്ട് പോകാൻ പ്രതിപക്ഷത്തെ കിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ നേ​ട്ട​ങ്ങ​ള്‍​ക്ക് കാ​ര​ണം രാ​ജ​ഭ​ര​ണ​കാ​ല​വും കാ​ര​ണ​മാ​ണ്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ന്‍റെ നേ​ട്ടം ഒ​രു സ​ര്‍​ക്കാ​രി​ന്‍റേ​ത് മാ​ത്ര​മാ​യി ചി​ത്രീ​ക​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​വും കൊ​ച്ചി മെ​ട്രോ​യും പൂ​ര്‍​ത്തി​യാ​ക്കി​യ​ത് യു​ഡി​എ​ഫ് കാ​ല​ത്താ​ണ്. വി​ഴി​ഞ്ഞം എ​ന്ന് പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് ഈ ​സ​ര്‍​ക്കാ​രി​ന് പ​റ​യാ​നാ​കു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വി​മ​ര്‍​ശി​ച്ചു.

പി​ആ​ര്‍ വ​ര്‍​ക്ക് ന​ട​ത്തി​യാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. പ്ര​ള​യ ഫ​ണ്ട് മു​ക്കി​യ​തി​ലും രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ലും സ​ര്‍​ക്കാ​രി​ന് മ​റു​പ​ടി​യി​ല്ല. ദു​ര​ന്ത സ​മ​യ​ങ്ങ​ളി​ല്‍ പ്ര​തി​പ​ക്ഷം സ​ര്‍​ക്കാ​രി​നോ​ട് സ​ഹ​ക​രി​ച്ചാ​ണ് നിന്നിരുന്നത്. എ​ന്നാ​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടാ​ല്‍ ചൂ​ണ്ടി​ക്കാ​ട്ടാ​ന്‍ മ​ടി​ച്ചി​ട്ടി​ല്ലെ​ന്നും അ​ത് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ക​ട​മ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.