ആരാധനാലയങ്ങൾ തുറക്കുകയെന്നത് വിശ്വാസ സമൂഹത്തിന്റെ വലിയൊരു ആവശ്യമാണ്: ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കണമെന്ന് ചെന്നിത്തല

ആലപ്പുഴ: സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരാധനാലയങ്ങൾ തുറക്കുകയെന്നത് വിശ്വാസ സമൂഹത്തിന്റെ വലിയൊരു ആവശ്യമാണ്.

ഇത് സംസ്ഥാന സർക്കാർ പാലിക്കണം. അതോടൊപ്പം ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരാനുള്ളവർക്ക് പാസ് നൽകുന്നത് സർക്കാർ വേഗത്തിലാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. പാസ് മുഖാന്തരം ജനങ്ങളെ സംസ്ഥാനത്തേക്ക് കൊണ്ടു വരുന്നതിൽ തെറ്റില്ല. പക്ഷേ സർക്കാർ കൃത്യമായി പാസ് കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Loading...

അതേസമയം ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ ആലപ്പുഴ തോട്ടപ്പള്ളിയില്‍ സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം 20 ഓളം പേര്‍ക്കെതിരെ കേസ്. കരിമണല്‍ ഖനനത്തിനെതിരെ തോട്ടപ്പള്ളിയില്‍ സംയുക്ത സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തതിന്റെ പശ്ചാത്തലത്തിലാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്. കരിമണല്‍ കൊണ്ടുപോകുന്നതിരെ സി.പി.ഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.