ഗവര്‍ണര്‍ വേണ്ടെന്ന അഭിപ്രായമില്ല; ചെന്നിത്തല

ആലപ്പുഴ: പൗരത്വനിയമഭേദഗതിക്ക് എതിരായ സംയുക്ത സമരത്തില്‍ നിന്നും പിന്നോട്ട് പോയത് സിപിഎമ്മാണെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ യോജിച്ച സമരം വേണം എന്ന് ആവശ്യപ്പെട്ടത് താനാണ്. പിന്നോട്ട് പോയത് സിപിഎമ്മും. മനുഷ്യച്ചങ്ങല സിപിഎമ്മിന്റെ ഒറ്റയ്ക്കുള്ള തീരുമാനമാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പൗരത്വ സമരങ്ങളുടെ പ്രതിഷേധങ്ങളുടെ പേരില്‍ നിരവധി നേതാക്കള്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. അത് പ്രതിഷേധാര്‍ഹമാണ്. കേസുകള്‍ റദ്ദാക്കണം. പ്രതിഷേധി ക്കുന്നവര്‍ക്കെതിരെ നടപടിയെന്നത് യോഗി സര്‍ക്കാരിന്റെ രീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സെന്‍സസുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തില്‍ അപാകതയുണ്ട്. സെന്‍സസ്, എന്‍പിആറും എന്‍സിആറുമായി കൂട്ടിക്കുഴഞ്ഞു കിടക്കുകയാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താതെ മുന്നോട്ട് പോകാന്‍ കഴിയില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. സെന്‍സസിന് ഒപ്പം എന്‍പിആര്‍ ജോലികള്‍ നടപ്പാക്കേണ്ട ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നു. അത് റദ്ദാക്കിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വാര്‍ഡ് വിഭജനം ഇപ്പോള്‍ ആവശ്യമില്ല. സെന്‍സസ് നിയമത്തിന് വിരുദ്ധമാണ് വാര്‍ഡ് വിഭജനം. ബില്ലിനെ നിയമസഭയില്‍ എതിര്‍ക്കും. രാഷ്ടീയ ലക്ഷ്യം നടപ്പാക്കാനാണ് സിപിഎമ്മിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

Loading...

സംസ്ഥാനത്ത് ഗവര്‍ണര്‍ പദവി വേണ്ടന്ന് കോണ്‍ഗ്രസിന് അഭിപ്രായമില്ല. എന്നാല്‍ പൗരത്വനിയമഭേദഗതിയില്‍ ഗവര്‍ണറുടെ അഭിപ്രായത്തിനോട് യോജിപ്പില്ല’. പൗരത്വനിയമഭേദഗതിയില്‍ പരസ്യ എതിര്‍പ്പുമായി ഗവര്‍ണര്‍ ഇറങ്ങിയത് ശരിയല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

എന്‍.പി.ആര്‍ നടപ്പാക്കുകയില്ലെന്ന് പരസ്യമായി പറയുകയും സെന്‍സസുമായി മുന്നോട്ടു പോകുകയും ചെയ്യുമെന്ന് പറയുമ്ബോള്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് പരസ്യമായി പറഞ്ഞ് പിന്‍വാതിലിലൂടെ അത് നടപ്പാക്കാനുള്ള ശ്രമം നടക്കുകയാണ്. സെന്‍ സസിനോടൊപ്പം എന്‍.പി.ആര്‍ പുതുക്കലും നടത്തണമെന്ന ഉത്തരവ് ഇതേവരെ സര്‍ക്കാര്‍ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെന്‍ സസിന് ആരും എതിരല്ല. പക്ഷേ, ജനങ്ങളില്‍ ആശങ്കയുണ്ട്. സെന്‍സസും എന്‍.പി.ആറും തമ്മില്‍ കൂട്ടിക്കുഴഞ്ഞിരിക്കുകയാണ്. പല കാര്യത്തിലും വ്യക്തതയില്ല. ചോദ്യാവലി ഉള്‍ പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്‌ ഇതുവരെ കേന്ദ്ര സര്‍ക്കാറോ സെന്‍സസ് കമ്മീഷനോ വ്യക്തത വരുത്താത്ത സാഹ ചര്യത്തില്‍ എങ്ങിനെയാണ് സെന്‍സസുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്? -ചെന്നിത്തല ചോദിച്ചു.

വ്യക്തത വരുത്താതെ സെന്‍സസ് നടപടികളുമായി മുന്നോട്ടു പോകുന്നത് എന്‍.പി.ആറിലേക്കും എന്‍.ആര്‍.സിയിലേക്കും എത്തുമോ എന്ന ജനങ്ങളുടെ ഭയം അസ്ഥാനത്തല്ല. എന്‍.ആര്‍.സിയിലേക്കുള്ള കുറുക്കുവഴിയായിട്ടാണ് എന്‍.പി.ആറിനെ എല്ലാവരും കാണുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

എന്‍.ആര്‍.സിയും എന്‍.പി.ആറും സംസ്ഥാനത്ത് നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതോടൊപ്പം സെന്‍സസ് സംസ്ഥാനത്ത് പൂര്‍ത്തി യാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെ ടുത്തിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവ് രംഗത്തു വന്നിരിക്കുന്നത്.