സെക്രട്ടറിയേറ്റിലെ തീപിടുത്തം;പ്രതിപക്ഷം കുത്തിയിരിപ്പ് സമരം നടത്തി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ നാടകീയമായ രംഗങ്ങള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള നിര്‍ണായകമായ ഫയലുകള്‍ പ്രോട്ടോകോള്‍ ഓഫീസില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അസാധാരണമായ സംഭവവികാസങ്ങളാണ് സെക്രട്ടറിയേറ്റില്‍ നടന്നുകൊണ്ടിരിക്കുന്നത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നീക്കി. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത അടക്കമുള്ളവര്‍ സ്ഥലത്തെത്തി മാധ്യമങ്ങളോട് അടക്കം മാറി നിക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവിച്ചതെന്താണെന്ന് അന്വേഷിച്ച ശേഷം അറിയിക്കാമെന്നാണ് ചീപ് സെക്രട്ടറി വ്യക്തമാക്കിയത്. സ്വര്‍ണക്കടത്ത് അടക്കമുള്ള നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

Loading...