ബംഗളൂരുവിലേക്ക് കടക്കാന്‍ സ്വപ്‌നയെയും സംഘത്തെയും സഹായിച്ചത് പോലീസെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ ഒളിവിലായിരുന്ന സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ഇന്നലെ രാത്രിയോടെ എന്‍ഐഎ പിടികൂടിയിരുന്നു. ബംഗളൂരുവില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ബംഗളൂരുവിലേക്ക് കടക്കാന്‍ ഇവരെ സഹായിച്ചത് പോലീസ് ആണെന്ന് പ്രതിരക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വപ്‌നയുടെ ശബ്ദരേഖ പുറത്ത് വന്നപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഒത്തുകളി വ്യക്തമായിരുന്നു. ട്രിപ്പിള്‍ ലോക് ഡൗണ്‍ ഉള്ള തിരുവനന്തപുരത്ത് നിന്നും കടക്കാന്‍ സഹായിച്ചത് പോലീസ് ആണെന്ന് അദ്ദേഹം ആരോപിക്കുന്നു.

ബെംഗളൂരുവിലെ എലഹങ്കയില്‍ നിന്നാണ് എന്‍.ഐ.ഐ സംഘം ഇരുവരെയും പിടികൂടിയത്. പ്രതികളെ ഇന്ന് കൊച്ചിയിലെത്തിച്ചേക്കും. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പുറത്തുപറയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Loading...